Covid Third Wave: രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്‍റെ തുടക്കത്തില്‍..!! കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്

രാജ്യം  Covid മൂന്നാം തരംഗത്തിന്‍റെ  തുടക്കത്തിലാണെന്ന റിപ്പോര്‍ട്ടുമായി  പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (PGIMER) ചണ്ഡീഗഡ്.  

Written by - Zee Malayalam News Desk | Last Updated : Sep 14, 2021, 02:40 PM IST
  • സിറോ സര്‍വേയുടെ (serosurvey) അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലെ വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത്
  • മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിച്ചേക്കില്ല എന്നും പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു
Covid Third Wave: രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്‍റെ  തുടക്കത്തില്‍..!! കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന്  റിപ്പോര്‍ട്ട്

New Delhi: രാജ്യം  Covid മൂന്നാം തരംഗത്തിന്‍റെ  തുടക്കത്തിലാണെന്ന റിപ്പോര്‍ട്ടുമായി  പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (PGIMER) ചണ്ഡീഗഡ്.  

സിറോ സര്‍വേയുടെ  (serosurvey) അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലെ  വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത് എന്ന്  പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (Post Graduate Institute of Medical Education and Research (PGIMER), ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു.  കൂടാതെ, മൂന്നാം തരംഗം  (Covid Third Wave) കുട്ടികളെ കാര്യമായി  ബാധിച്ചേക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

PGIMER 2700 കുട്ടികളിലാണ് സിറോ സര്‍വേ നടത്തിയത്.  റിപ്പോര്‍ട്ട് അനുസരിച്ച് ഇവരില്‍  71%  കുട്ടികളിലും  കോവിഡ്  ആന്‍റിബോഡി കണ്ടെത്തി. ഇതാണ് ഈ വിലയിരുത്തലിന് ആധാരം.

"രാജ്യം കോവിഡ് -19   (Covid-19)  മൂന്നാം തരംഗത്തിന്‍റെ  തുടക്കത്തിലാണ്. 2700 കുട്ടികളില്‍ PGIMER  നടത്തിയ സര്‍വ്വേയില്‍ 71%   കുട്ടികളും കോവിഡ്  ആന്‍റിബോഡികള്‍ വികസിപ്പിച്ചതായി കണ്ടെത്തി.  ഈ വിവരങ്ങള്‍  കോവിഡ്  മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിക്കില്ലെന്ന്  വ്യക്തമാക്കുന്നു",  ഡയറക്ടര്‍ ഡോ. ജഗത് റാം  വ്യക്തമാക്കി.  

പഠനമനുസരിച്ച്, ഏകദേശം 69% മുതല്‍ 73% വരെ കുട്ടികള്‍ ആന്‍റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശരാശരി 71% ആണ്. നിലവില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമല്ല. എന്നാല്‍,  ഈ ആന്‍റിബോഡികള്‍  കുട്ടികളെ കോവിഡില്‍നിന്നും രക്ഷിക്കും, അദ്ദേഹം  പറഞ്ഞു. 

Also Read: India Covid Update: രാജ്യത്ത് 25,404 പുതിയ കോവിഡ് രോ​ഗികൾ, മരണം 339

മഹാരാഷ്ട്ര, ഡല്‍ഹി  തുടങ്ങിയ സ്ഥലങ്ങളാണ് സര്‍വേയ്ക്ക് തിരഞ്ഞെടുത്തത്. അതേസമയം,   രോഗം രൂക്ഷമാകുന്നത് വൈകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ആളുകള്‍ കോവിഡ് പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തുടര്‍ന്നും  പിന്തുടരണമെന്നും പ്രതിരോധ കുത്തിവയ്പ്  എടുക്കണമെന്നും  പറഞ്ഞു.

അതേസമയം, രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറില്‍  25,404 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 339 മരണവും റിപ്പോര്‍ട്ട് ചെയ്തു.   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ച 25,404 കേസുകളിൽ 15,000ത്തോളം കേസുകളും കേരളത്തിൽ നിന്നാണ്. 15,058 പേർക്കാണ് കഴിഞ്ഞ ദിവസം കേരളത്തില്‍  രോ​ഗബാധ സ്ഥിരീകരിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News