സാങ്കേതിക വിദ്യയിലൂടെ ഇന്ത്യയിലുണ്ടായ വളർച്ചയെ പറ്റി സംസാരിച്ച് 78ാമത് ഐക്യരാഷ്ട്ര പൊതു സഭ അദ്ധ്യക്ഷൻ ഡെന്നീസ് ഫ്രാന്‍സിസ്. സാങ്കേതിക വിദ്യയിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയെയാണ് ഐക്യരാഷ്ട്ര പൊതു സഭ യോഗത്തിൽ അദ്ദേഹം പരാമർശിച്ചത്. ചൊവ്വാഴ്ച നടന്ന ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ സംഘടനയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രിനഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നിന്നുള്ള നയതന്ത്രജ്ഞനാണ് ഫ്രാന്‍സിസ്.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ ഇന്ത്യയിലെ 80 കോടി ആളുകള്‍ക്ക് ദാരിദ്രത്തില്‍ നിന്ന് കരക്കയറാന്‍ സാധിച്ചുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വികസ്വര രാജ്യങ്ങളില്‍ സാങ്കേതിക വിദ്യ കൊണ്ടു വരുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് ഇന്ത്യയുടെ ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച ഉദാഹരണമായി എടുത്ത് പറഞ്ഞത്.
"കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 80 കോടി ആളുകളെ ദാരിദ്രത്തില്‍ നിന്ന് കരകയറ്റാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ കഴിഞ്ഞു. ബാങ്കിംഗ് സംവിധാനങ്ങളുമായി ഒരു ബന്ധവുമില്ലാതിരുന്ന ഗ്രാമീണ കര്‍ഷകര്‍ക്ക് പോലും ഇന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ സാധിക്കുന്നുണ്ട്." എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
സ്മാർട്ട് ഫോൺ ഉപയോഗിച്ച് പണമിടപാടുകൾ ചെയ്യുവാൻ അവർക്ക് കഴിയുന്നുണ്ട്. ഇന്ത്യയിലെ ഇന്റര്‍നെറ്റിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഇതിന് കാരണമെന്നും ഏകദേശം എല്ലാവരുടെ കൈയിലും ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: മരണം 291, 206 പേരെ കാണാനില്ല; ഇന്ന് 40 ടീമുകൾ 6 സെക്ടറുകളായി തിരച്ചിൽ നടത്തും
സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള വിടവ് കുറയ്ക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാലിന്ന് ഈ രാജ്യങ്ങൾ തമ്മിലുള്ള വിടവ് കുറയുന്നതിന് പകരം കൂടുകയാണെന്നും ഫ്രാൻസിസ് പറഞ്ഞു. അടിയന്തരമായി ഇത് പരിഹരിക്കപ്പെടണം. അതിന് വേണ്ടി എല്ലാ രാജ്യങ്ങളും ഒരു പോലെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്രമോദി സർക്കാർ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും അത് നിലനിര്‍ത്തി കൊണ്ടു പോവുകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്തു വര്‍ഷമായി ഡിജിറ്റല്‍ പണമിടപാടുകളില്‍ വലിയ വര്‍ദ്ദനവ് ഇന്ത്യയില്‍ ഉണ്ടായി. ഭൂരിഭാഗം ആളുകളും പണമിടപാടുകൾക്ക് യുപിഐ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഡിജിറ്റൽ സേവനങ്ങളിലൂടെ
സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുവാനും സുതാര്യത ഉറപ്പാക്കുവാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജൻ ധൻ അക്കൗണ്ട്, ആധാർ കാർഡ് സേവനങ്ങൾ എന്നിവയുടെ ഉപയോഗങ്ങളെ പറ്റിയും അവ കൊണ്ടു വന്ന സാമൂഹിക മാറ്റങ്ങളെ പറ്റിയും യോഗത്തിൽ അദ്ദേഹം സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും