India Covid Update: രാജ്യത്ത് 17,336 പുതിയ കൊറോണ വൈറസ് കേസുകള്‍, കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും കൂടിയ വര്‍ദ്ധനവ്‌

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 11:08 AM IST
  • രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 പുതിയ കോവിഡ് കേസുകള്‍
India Covid Update: രാജ്യത്ത് 17,336 പുതിയ  കൊറോണ വൈറസ് കേസുകള്‍, കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും കൂടിയ വര്‍ദ്ധനവ്‌

India Covid Update: രാജ്യത്ത് കൊറോണ വ്യാപനം ആശങ്കാജനകമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ   17,336 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും കൂടിയ വര്‍ദ്ധനവ്‌ ആണ് ഇത്.

കഴിഞ്ഞ ഫെബ്രുവരി 19 ന് രാജ്യത്ത് 19,968 കൊറോണ കേസുകള്‍ റിപ്പോർട്ട് ചെയ്തതിന് ശേഷം പ്രതിദിന കേസുകളുടെ ഏറ്റവും വലിയ വർദ്ധനവാണിത്. വെള്ളിയാഴ്ച (ജൂൺ 24) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.32%വും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.07 ശതമാനവുമാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം  13,029 ആയിരുന്നു. രാജ്യത്ത് 13 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 5,24,954 ആയി. രാജ്യത്ത് സജീവമായ കേസുകൾ 88,284 ആണ്.

Also Read:   ഇനി സ്ത്രീകൾ മാത്രം സഹിക്കണ്ട! പുരുഷൻമാർക്കും ഗർഭനിരോധന ഗുളിക,ക്ലിനിക്കൽ പരീക്ഷണത്തിൽ മുന്നേറ്റം

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രതിദിന കേസുകളില്‍  കുതിച്ചുചാട്ടമാണ് കാണുന്നത്. സംസ്ഥാനത്തെ പ്രതിദിന കേസുകളുടെ എണ്ണം 60% വർദ്ധിച്ച് 5,218 ആയി. 2,479, കേസുകളാണ് മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. 

നേരത്തെ, രാജ്യത്ത് വർദ്ധിച്ചുവരുന്ന COVID-19 കേസുകൾ കണക്കിലെടുത്ത്, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ  ആരോഗ്യ വിദഗ്ധരുടെ സുപ്രധാന ടീമുമായി ഒരു ഉന്നതതല അവലോകന യോഗം നടത്തിയിരുന്നു. നിരീക്ഷണം  തുടരാനും  വാക്സിനേഷന്‍റെ  വേഗത വർദ്ധിപ്പിക്കുന്നതിനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 

Trending News