Covid Update: ഇന്ത്യയിൽ കോവിഡ് കേസുകൾ വര്‍ദ്ധിക്കുന്നു, 24 മണിക്കൂറില്‍ 2,593 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്ത്  കൊറോണ വൈറസിന്‍റെ  നാലാം തരംഗം  ഉയർന്നുവരാനുള്ള ആശങ്കയ്ക്കിടെ  ദിനം പ്രതി കോവിഡ് കേസുകൾ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.  

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 10:36 AM IST
  • കഴിഞ്ഞ 24 മണിക്കൂറില്‍ 2,593 പുതിയ കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്.
  • സജീവ കേസുകളുടെ എണ്ണം 15,873 ആയി.
Covid Update: ഇന്ത്യയിൽ കോവിഡ് കേസുകൾ വര്‍ദ്ധിക്കുന്നു, 24 മണിക്കൂറില്‍ 2,593 പേര്‍ക്ക് വൈറസ് ബാധ

India Covid Update: രാജ്യത്ത്  കൊറോണ വൈറസിന്‍റെ  നാലാം തരംഗം  ഉയർന്നുവരാനുള്ള ആശങ്കയ്ക്കിടെ  ദിനം പ്രതി കോവിഡ് കേസുകൾ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.  

കഴിഞ്ഞ 24 മണിക്കൂറില്‍  2,593 പുതിയ കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്.  ഇതോടെ സജീവ കേസുകളുടെ എണ്ണം 15,873 ആയി.  രാജ്യത്തെ മൊത്തം അണുബാധകളുടെ എണ്ണം 4,30,57,545 ആണ്. 

കോവിഡ്-19 മൂലം കഴിഞ്ഞ  24 മണിക്കൂറില്‍ 44 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണ സംഖ്യ  5,22,193 ആയി.

Also Read: Eye Health and Eyesight: കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാൻ കുട്ടികള്‍ക്ക് നല്‍കാം ഈ ഭക്ഷണങ്ങൾ

അതേസമയം, ശനിയാഴ്ച ഡൽഹിയിൽ മാത്രം 1,094 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി, പോസിറ്റീവ് നിരക്ക് 4.83% ആണ്.  ഇന്നലെ രോഗം ബാധിച്ച് 2 പേർ മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4.5 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ 
അറിയിച്ചു. 

അതേസമയം,  ഐഐടി മദ്രാസിൽ 55 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി അറിയിയ്ക്കുന്നത്‌. 

മൂന്നോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ കർണാടകയിൽ നാലാമത്തെ കോവിഡ് തരംഗം ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ബിഎ.2 വേരിയന്റാണ് കുതിച്ചുചാട്ടത്തിന് കാരണമാകുക എന്നും  വിദഗ്ധർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News