Eye Health and Eyesight: ഇന്നത്തെ കാലത്ത് കാഴ്ച മങ്ങൽ എന്ന പ്രശ്നം വളരെ ചെറുപ്പത്തിലേ കുട്ടികളില്‍ കണ്ടുവരുന്നു. അമിതമായ ടിവി കാണൽ, മൊബൈലിന്‍റെ കൂടുതലായ ഉപയോഗം, മാറിയ ജീവിതശൈലി, തെറ്റായ വയനാശീലങ്ങള്‍ തുടങ്ങിയവ കാഴ്ച ശക്തി കുറയുന്നതിന് വഴിതെളിയ്ക്കും.
കാഴ്ച ശക്തി കുറയുന്നത് ഇന്ന് കുട്ടികളില്‍ സാധാരണമാണ് എങ്കിലും കാഴ്ച ശക്തി കുറയുന്നതിന്‍റെ കാരണവും, അതിന്‍റെ ലക്ഷണങ്ങളെക്കുറിച്ചും കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
കുട്ടികളില്‍ കാഴ്ച മങ്ങുന്നതിന്‍റെ ലക്ഷണങ്ങളെക്കുറിച്ച് അറിയാം
കാഴ്ച മങ്ങുന്നത് അതിൽ തന്നെ ഒരു ലക്ഷണമാണ്. വായിക്കാൻ ബുദ്ധിമുട്ട് തോന്നുക, തലവേദന, ദൂരെയോ അടുത്തുള്ളതോ ആയ കാര്യങ്ങൾ വായിക്കാൻ ബുദ്ധിമുട്ട് തോന്നുക, കണ്ണുകളിൽ ചൊറിച്ചിൽ, കണ്ണുകളില്‍ ചുവപ്പ്, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയവയും കാഴ്ച കുറയുന്നതിന്‍റെ ലക്ഷണമായി കണക്കാക്കാം.
Also Read: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന നായ ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ടോബീകീത്ത്
കാഴ്‌ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇവയാണ്
1. ഇലക്കറികള്‍
കാഴ്ചക്കുറവ് എന്ന പ്രശ്‌നംഒരു പരിധി വരെ പരിഹരിക്കാന്‍ ഇലക്കറികൾക്ക് കഴിയും. ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ലൂട്ടെന്‍, സിയക്‌സാന്തിന്‍ എന്നീ പദാര്‍ത്ഥങ്ങള്‍ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കും. ഒപ്പം ഇവയിലെ വിറ്റാമിന്‍ സി കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മുരിങ്ങയിലയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്. ബ്രോക്കോളി, ഇലക്കറികൾ മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
2. ഒമേഗ-3 ഫാറ്റി ആസിഡ്
കണ്ണുകളുടെ ആരോഗ്യത്തിന് മികച്ചതാണ് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ. മത്സ്യത്തില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ മീനെണ്ണ ഉപയോഗിക്കുന്നതിലൂടെയും കാഴ്ചശക്തി വർധിപ്പിക്കാം. മത്സ്യം ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. മത്തി, അയല, ചൂര, എന്നീ മീനുകള്‍ കഴിക്കുന്നത് ശീലമാക്കുക. ഇതുകൂടാതെ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, മുട്ടകൾ, പഴങ്ങൾ എന്നിവയുടെ ഉപഭോഗവും കണ്ണുകൾക്ക് വളരെ ഉപയോഗപ്രദമാണ്.
3. സിട്രസ് പഴങ്ങൾ...
കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് സിട്രസ് പഴങ്ങൾ. ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിങ്ങനെയുള്ള സിട്രസ് പഴങ്ങള്‍ കണ്ണിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കും. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ആന്‍റി ഓക്‌സിഡന്റുകളായി പ്രവര്‍ത്തിച്ച് പ്രായമാകുമ്പോള്‍ കണ്ണുകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കും. ഒപ്പം തിമിര സാധ്യത കുറക്കാനും ഓറഞ്ച് പോലെയുള്ള പഴങ്ങള്‍ നല്ലതാണ്. സ്‌ട്രോബെറി, തക്കാളി എന്നിവയിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
4. ഡ്രൈ ഫ്രൂട്ട്സ്
കശുവണ്ടി, ബദാം, വാൽനട്ട്, നിലക്കടല തുടങ്ങിയവയും കണ്ണുകൾക്ക് വളരെ ഉപയോഗപ്രദമാണ്. ഇവയില്‍ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മയോപിയയുടെ സാധ്യത കുറയ്ക്കുക മാത്രമല്ല, കണ്ണുകളുടെ ആരോഗ്യത്തിനും ഉത്തമമാണ്.
5. ക്യാരറ്റ്
നിറമാര്‍ന്ന പച്ചക്കറികൾ കഴിക്കുന്നതിലൂടെ കണ്ണുകൾക്ക് ആരോഗ്യം ലഭിക്കും. കാരറ്റ്, മധുരക്കിഴങ്ങ് മുതലായവ ഇതില്‍ ഉൾപ്പെടുന്നു. അവയില്‍ ബീറ്റാ കരോട്ടിൻ കാണപ്പെടുന്നു, ഇത് റെറ്റിനയെ ആരോഗ്യകരമായി നിലനിർത്താൻ മാത്രമല്ല, കാഴ്ചശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ എയുടെ കുറവ് മൂലം ഉണ്ടാകുന്ന നിശാന്ധത പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ക്യാരറ്റ് കഴിക്കുന്നത് ഉത്തമമാണ്. ബീറ്റാ കരോട്ടിന്‍ അടങ്ങിയ മത്തങ്ങ, മധുരക്കിഴങ്ങ്, ചേന, ചീര എന്നിവയും ഭക്ഷണത്തിന്‍റെ ഭാഗമാക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...