New Delhi: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 31,923 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധയിൽ 18 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് (India) ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 3,35,63,421 പേർക്കാണ്. നിലവിൽ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 3,01,640 പേരാണ്. കഴിഞ്ഞ 187 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
India reports 31,923 new COVID cases, 31,990 recoveries, and 282 deaths in the last 24 hours
Active cases: 3,01,604 (lowest in 187 days)
Total recoveries: 3,28,15,731
Death toll: 4,46,050Total vaccination: 83,39,90,049 ( 71,38,205 in last 24 hrs) pic.twitter.com/eCElnIriHl
— ANI (@ANI) September 23, 2021
കഴിഞ്ഞ 24 മണിക്കൂറിൽ 282 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. രാജ്യത്ത് ഇതുവരെ ആകെ 4,46,050 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടുള്ളത്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന് തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 31,990 പേര് കൂടി കോവിഡ് രോഗമുക്തി നേടി.. ഇതുവരെ ആകെ 3,28,15,731 പേർ കോവിഡ് രോഗമുക്തി നേടി കഴിഞ്ഞു.
ALSO READ: UK approves Covishield: കോവിഷീല്‍ഡിന് അംഗീകാരം, അവ്യക്തത ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റിലെന്ന് യുകെ
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തിലാകെ 19,675 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതുകൂടാതെ 142 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. ഇതുവരെ സംസ്ഥാനത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 45,59,628 പേർക്കാണ്. ആകെ 24,039 പേര് രോഗബാധയ് തുടർന്ന് മരണപ്പെടുകയും ചെയ്‌തു.
കഴിഞ്ഞ ദിവസം കേരളത്തിൽ 19,702 പേർ കോവിഡ് രോഗമുക്തി നേടി. വിവിധ ജില്ലകളിലായി 4,81,195 പേർ നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അതിൽ തന്നെ 4,57,822 പേർ വീടുകളിലും 23,373 പേർ ആശുപതികളിലുമായി ആണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ALSO READ: Kerala COVID Update : സംസ്ഥാനത്തെ വീണ്ടും 20,000ത്തോളം കോവിഡ് കേസുകൾ, മരണം 142
കേന്ദ്ര ആരുരോഗ്യ മന്ത്രലായത്തിന്റെ കണക്കുകൾ അനുസരിച്ച് ആകെ കോവിഡ് രോഗബാധിതരിൽ 0.90 ശതമാനം പേർ മാത്രമാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ മാർച്ച് മുത്തലിലുള്ള കണക്കുകളിൽ ഏറ്റവും കുറഞ്ഞ കണക്കാണിത്. അതേസമയമാ രോഗവിമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ കോവിഡ് രോഗവിമുക്തി നിരക്ക് 97.77 ശതമാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA