Independence Day 2023: ഇന്ത്യ ഈ വർഷം എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്? 76 അതോ 77? ഈ ആശയക്കുഴപ്പത്തിന് പിന്നില്‍

Independence Day 2023:  എല്ലാ  വര്‍ഷവും ഒരു ആശയക്കുഴപ്പം നിലനില്‍ക്കുന്നു... അതായത്, എത്രാമത് സ്വാതന്ത്ര്യദിനമാണ്   രാജ്യം ആഘോഷിക്കുന്നത് എന്ന കാര്യത്തില്‍. ഈ വര്‍ഷവും ആ ആശയക്കുഴപ്പം ഉണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 9, 2023, 11:22 AM IST
  • വര്‍ഷങ്ങള്‍ നീണ്ട ബ്രിട്ടീഷ് അടിമത്ത ഭരണത്തിൽ നിന്ന് മോചനം നേടിയതിന്‍റെ ഓര്‍മ്മ പുതുക്കിയാണ് ഇന്ത്യ ആഗസ്റ്റ്‌ 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.
Independence Day 2023: ഇന്ത്യ ഈ വർഷം എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്? 76 അതോ 77? ഈ ആശയക്കുഴപ്പത്തിന് പിന്നില്‍

Independence Day 2023: രാജ്യം  സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യമൊട്ടുക്ക്  ത്രിവര്‍ണ്ണ പതാക പാറിപ്പറക്കുന്ന ദിവസം...  ഈ ദിവസം രാജ്യത്തുടനീളം വിവിധ ആഘോഷ പരിപാടികള്‍ ഉണ്ടാകും. സ്കൂളുകളിലും സർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയർത്തും.  രാജ്യത്തിന്‍റെ പുരോഗതിയും ലക്ഷ്യങ്ങളും നേട്ടങ്ങളും വിളിച്ചോതി പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

Also Read:  Haryana Nuh Violence: വീഴ്ച സമ്മതിച്ച് ഹരിയാന ഉപമുഖ്യമന്ത്രി, ഇന്‍റർനെറ്റ് നിരോധനം ആഗസ്റ്റ് 11 വരെ നീട്ടി

വര്‍ഷങ്ങള്‍ നീണ്ട ബ്രിട്ടീഷ് അടിമത്ത ഭരണത്തിൽ നിന്ന് മോചനം നേടിയതിന്‍റെ ഓര്‍മ്മ പുതുക്കിയാണ്  ഇന്ത്യ ആഗസ്റ്റ്‌ 15 ന്  സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് 15-ന് അര്‍ദ്ധരാത്രിയില്‍ അധികാരം കൈമാറി ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയതോടെ അവസാനമായത് ഏതാണ്ട് ഒരു നൂറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്കാണ്.  ഈ ദിനം നമ്മുടെ സ്വന്തം വീരന്മാരുടെ ത്യാഗത്തെയും തപസ്സിനെയും ത്യാഗത്തെയും ഓർമ്മിപ്പിക്കുന്നു. രാജ്യമെമ്പാടും ഈ ദിനം ആവേശത്തോടെ ആഘോഷിക്കുന്നു.

എന്നാല്‍, എല്ലാ  വര്‍ഷവും ഒരു ആശയക്കുഴപ്പം നിലനില്‍ക്കുന്നു... അതായത്, എത്രാമത് സ്വാതന്ത്ര്യദിനമാണ്   രാജ്യം ആഘോഷിക്കുന്നത് എന്ന കാര്യത്തില്‍. ഈ വര്‍ഷവും ആ ആശയക്കുഴപ്പം ഉണ്ട്. അതായത്,  രാജ്യം ഈ വര്‍ഷം 76-ാമത് സ്വാതന്ത്ര്യദിനമാണോ അതോ  77-ാമത് സ്വാതന്ത്ര്യദിനമാണോ ആഘോഷിക്കുന്നത് എന്ന്... സ്വാതന്ത്ര്യം ലഭിച്ച് 76 വർഷം പൂർത്തിയാകുമ്പോൾ, ഈ വർഷം ഏത് സ്വാതന്ത്ര്യ ദിനമാണ് നമ്മൾ ആഘോഷിക്കുന്നത് എന്നതിനെ കുറിച്ച് ഇന്നും പലരും ആശയക്കുഴപ്പത്തിലാണ്. ഈ വിഷയത്തില്‍ നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ.... 

സ്വാതന്ത്ര്യ ദിനം സംബന്ധിച്ച ഈ ആശയക്കുഴപ്പം സ്വാതന്ത്ര്യ ദിനത്തിന്‍റെ വാർഷികവുമായി ബന്ധപ്പെട്ട ചില  കണക്കുകൂട്ടലുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിൽ നിന്നാണ് ഉണ്ടായിരിയ്ക്കുന്നത് എന്ന് പറയാം.

നമുക്കറിയാം, 1947 ആഗസ്റ്റ് 15 ന് ഇന്ത്യ എന്ന ഒരു പരമാധികാര രാഷ്ട്രത്തിന്‍റെ പിറവിയോടെ ഇന്ത്യയുടെ ഒരു നൂറ്റാണ്ടിലേറെ കാലം നീണ്ടു നിന്ന സ്വാതന്ത്ര്യസമരം അവസാനിച്ചു, ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചു. 

1947 ഓഗസ്റ്റ് 15 അർദ്ധരാത്രിയിലാണ് ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ 200 വർഷത്തിലേറെ സമയമെടുത്തു. ഈ ദിവസം, അതായത് 1947 ഓഗസ്റ്റ് 15 ന്, രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആദ്യമായി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി. അതിനുശേഷം എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ ത്രിവർണ പതാക ഉയർത്തുന്നു.

ഇതിനെത്തുടർന്ന്, 1948 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ ഒന്നാം വാർഷികം നടന്നു. ആ കണക്കുകൂട്ടൽ പ്രകാരം, 2023-ൽ ഇത് സ്വാതന്ത്ര്യത്തിന്‍റെ 76-ാം വർഷം കുറിക്കും.

76-ാമത് അല്ലെങ്കിൽ 77-ാമത് സ്വാതന്ത്ര്യ ദിനം

ഈ വർഷം സ്വതന്ത്ര ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനമായിരിക്കും. സ്വാതന്ത്ര്യം ലഭിച്ചിട്ട് 76 വർഷം പൂർത്തിയായി. ഇക്കാരണത്താൽ വാർഷികം 76 ആയിരിക്കും. രാജ്യം സ്വതന്ത്രമായ 1947 ഓഗസ്റ്റ് 15 നാണ് ആദ്യമായി പതാക ഉയർത്തിയത്. സാങ്കേതികമായി രാജ്യത്തിന്‍റെ ആദ്യ സ്വാതന്ത്ര്യദിനം ഈ ദിവസമായിരുന്നു. ഇതിനുശേഷം, 1948 ഓഗസ്റ്റ് 15 ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്‍റെ ഒന്നാം വാർഷികവുമായിരുന്നു. ഇതനുസരിച്ച് 2023 ആഗസ്ത് 15 സ്വാതന്ത്ര്യത്തിന്‍റെ 76-ാം വാർഷികവും 77-ാം സ്വാതന്ത്ര്യദിനവുമായിരിക്കും.

അതായത്, 1947 യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തിന്‍റെ ആദ്യ വർഷമായിരുന്നു. അതായത്,  ആദ്യത്തെ സ്വാതന്ത്ര്യദിനം 1947 ആഗസ്റ്റ് 15 ന് ആഘോഷിച്ചു!! ആ അവസരത്തില്‍ ഈ വർഷം 77-ാം ആഘോഷമായി. ഈ വ്യത്യസ്‌തമായ യുക്തിയെ പിന്തുണയ്ക്കുന്നവരും ഉണ്ട്. ഇതാണ് സ്വാതന്ത്ര്യദിനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് പിന്നില്‍....  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News