Independence Day 2022: സ്വാതന്ത്ര്യദിനത്തില്‍ വര്‍ണ്ണാഭമായ ഡൂഡിലുമായി ഗൂഗിൾ, പിന്നില്‍ ഒരു മലയാളി ടച്ച്

ഭാരതം ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയിട്ട്  75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. രാജ്യം അത്യുത്സാഹത്തോടെ സ്വാതന്ത്ര്യദിനം "അസാദി കാ അമൃത് മഹോത്സവ്" ആഘോഷിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 08:48 AM IST
  • രാജ്യം അത്യുത്സാഹത്തോടെ സ്വാതന്ത്ര്യദിനം "അസാദി കാ അമൃത് മഹോത്സവ്" ആഘോഷിക്കുകയാണ്.
  • ഈ ശുഭ അവസരത്തില്‍ രാജ്യത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നിരിക്കുകയാണ് ഗൂഗിൾ ഡൂഡിൽ
Independence Day 2022: സ്വാതന്ത്ര്യദിനത്തില്‍ വര്‍ണ്ണാഭമായ ഡൂഡിലുമായി ഗൂഗിൾ, പിന്നില്‍ ഒരു മലയാളി ടച്ച്

Independence Day 2022: ഭാരതം ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയിട്ട്  75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. രാജ്യം അത്യുത്സാഹത്തോടെ സ്വാതന്ത്ര്യദിനം "അസാദി കാ അമൃത് മഹോത്സവ്" ആഘോഷിക്കുകയാണ്. 

ഈ ശുഭ അവസരത്തില്‍ രാജ്യത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നിരിക്കുകയാണ് ഗൂഗിൾ ഡൂഡിൽ. വര്‍ണ്ണാഭമായ ഡൂഡിലാണ് സ്വാതന്ത്ര്യദിനത്തില്‍ ഗൂഗിള്‍ ഒരുക്കിയിരിയ്ക്കുന്നത്. പറന്നുയരുന്ന വിവധ വര്‍ണ്ണങ്ങളിലുള്ള പട്ടങ്ങള്‍ നിറഞ്ഞതാണ്‌  ഗൂഗിൾ ഒരുക്കിയിരിയ്ക്കുന്ന ഡൂഡിൽ. 

Also Read:  Independence Day 2022: പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി; രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
  
രാജ്യത്തിന്‍റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ അവിഭാജ്യഘടകമാണ് പട്ടങ്ങൾ. പട്ടം പറത്തുന്നത് സ്വാതന്ത്ര്യത്തിന്‍റെ ദീർഘകാല പ്രതീകമാണ്. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പട്ടങ്ങള്‍ക്ക് ചരിത്രപരമായ പ്രാധാന്യം ഉണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒരുകാലത്ത് ഇന്ത്യൻ വിപ്ലവകാരികൾ മുദ്രാവാക്യങ്ങള്‍ എഴുതിയ പട്ടം പറത്തിയിരുന്നു.  കൂടാതെ, രാജ്യം സ്വാതന്ത്ര്യം നേടിയത് പട്ടങ്ങള്‍ പറത്തി, പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ ജനങ്ങള്‍  ആഘോഷിച്ചുവെന്നാണ് ചരിത്ര പുസ്തകങ്ങളില്‍ പറയുന്നത്. ഇതിന്‍റെ ഓര്‍മ്മ പുതുക്കി എല്ലാ സ്വാതന്ത്ര്യദിനത്തിലും വാനം നിറയെ പട്ടങ്ങള്‍ ഉയരും....  

എന്നാല്‍, മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മറ്റൊരു വസ്തുത കൂടിയുണ്ട്. മലയാളിയായ നീതി ഡിസൈൻ ചെയ്ത ഡൂഡിലാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഗൂഗിൾ അവതരിപ്പിച്ചിരിയ്ക്കുന്നത്. 

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തിയതോടെ രാജ്യത്ത് എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News