ആദായ നികുതി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കായിക താരങ്ങൾക്കാണ് അവസരം. ഇൻകം ടാക്സ് ഇൻസ്‌പെക്ടർ, സ്റ്റെനോഗ്രാഫർ ഗ്രേഡ്-II, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ക്യാന്റീൻ അറ്റൻഡന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ incometaxmumbai.gov.in വഴി റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം.
ഈ തസ്തികകളിലേക്ക്
ഐടി ഡിപ്പാർട്ട്‌മെന്റ് മുംബൈ മേഖലയിലാണ് ഒഴിവ്. മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ടാക്സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ക്യാന്റീൻ അറ്റൻഡന്റ്, ഇൻകം ടാക്സ് ഇൻസ്‌പെക്ടർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. ഒഴിവുകളുടെ എണ്ണം ചുവടെ.
ആദായനികുതി ഇൻസ്പെക്ടർ- 14
സ്റ്റെനോഗ്രാഫർ ഗ്രേഡ് II -18
ടാക്സ് അസിസ്റ്റൻറ്- 119
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്- 137
കാന്റീനിൽ അറ്റൻഡർ- 3
തിരഞ്ഞെടുപ്പ്
സ്പോർട്സ് ക്വാട്ടയ്ക്ക് കീഴിലായതിനാൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ഈ 6 ലെവലുകൾ നിശ്ചയിച്ചിട്ടുണ്ട് -
രാജ്യാന്തര തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കളിക്കാർ
സംസ്ഥാന/യുടി സീനിയർ, ജൂനിയർ ലെവൽ മെഡൽ ജേതാക്കൾ
യൂണിവേഴ്‌സിറ്റി, ഇന്റർ യൂണിവേഴ്‌സിറ്റി തലത്തിൽ മൂന്നാം സ്ഥാനം വരെ മെഡലുകൾ നേടിയ ഉദ്യോഗാർത്ഥികൾ
സംസ്ഥാന സ്കൂൾ തലത്തിൽ ദേശീയ കായിക/ഗെയിംസിൽ മൂന്നാം സ്ഥാനം നേടിയവർ
ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവിന് കീഴിൽ ഫിസിക്കൽ എഫിഷ്യൻസിയിൽ ദേശീയ അവാർഡ് നേടിയ ഉദ്യോഗാർത്ഥികൾ
സംസ്ഥാന/യൂണിയൻ ടെറിട്ടറി/യൂണിവേഴ്‌സിറ്റി/സ്റ്റേറ്റ് സ്‌കൂൾ ടീമിൽ കളിച്ചെങ്കിലും മെഡലൊന്നും നേടാത്തവർ.
വിദ്യാഭ്യാസ യോഗ്യത
ഇൻകം ടാക്സ് ഇൻസ്പെക്ടർ/ടാക്സ് അസിസ്റ്റന്റ് തസ്തിതയിൽ അപേക്ഷിക്കാൻ ഏതെങ്കിലും വിഷയത്തിൽ ബിരുദം ആവശ്യമാണ്. സ്റ്റെനോഗ്രാഫർ ഗ്രേഡ് II- ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, 12-ാം ക്ലാസ് പാസായിരിക്കണം.
എംടിഎസ്/കാന്റീന് അറ്റന് ഡന്റ്- ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് പത്താം ക്ലാസ് പാസായിരിക്കണം. പ്രായം 2023 ജനുവരി 1 മുതൽ കണക്കാക്കും. സംവരാണാനുകൂല്യമുള്ളവർക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. പരമാവധി 18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് ഉയർന്ന് പ്രായ പരിധി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.