PM Kisan Samman Nidhi Yojana: രാജ്യത്താകമാനമുള്ള നിര്‍ധനരായ കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana).
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വര്‍ഷം തോറും 6000 രൂപയുടെ ധനസഹായമാണ് നല്‍കിവരുന്നത്. ഈ തുക 2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് സര്‍ക്കാര്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത്. ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ 12 തവണയാണ് 2,000 രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കിയത്. ഈ തുക ഒക്ടോബര്‍ മാസത്തില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയിരുന്നു.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുമായി ബന്ധപ്പെട്ട ഒരു നിര്‍ണ്ണായക നിര്‍ദ്ദേശമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. അതായത്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രയോജനം തേടുന്ന കര്‍ഷകര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഈ നടപടി ഫെബ്രുവരി 10-നകം നടപ്പാക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതായത്, ഇതുവരെ ഇ-കെവൈസി ചെയ്യാത്തതും ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തതുമായ ഗുണഭോക്താക്കൾ ഫെബ്രുവരി 10 ന് മുമ്പ് അത് പൂർത്തിയാക്കണം.
അതായത്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡു ലഭിക്കാൻ ആഗ്രഹിക്കുന്ന ഗുണഭോക്താക്കൾ ഫെബ്രുവരി 10-നകം തങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുകയും അവരുടെ ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യുകയും വേണം.
ബാങ്ക് അക്കൗണ്ട് ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം?
നിങ്ങളുടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അക്കൗണ്ട് ഉള്ള ബാങ്ക് ശാഖ സന്ദർശിക്കുക.
നിങ്ങളുടെ ആധാർ കാർഡിന്‍റെ ഫോട്ടോകോപ്പി മറ്റ് രേഖകളോടൊപ്പം ബാങ്ക് ഉദ്യോഗസ്ഥന് സമർപ്പിക്കുക.
പ്രധാനമന്ത്രി കിസാൻ ആധാർ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യൽ ഉദ്യോഗസ്ഥർ പ്രോസസ്സ് ചെയ്യും.
നിങ്ങളുടെ വിശദാംശങ്ങൾ ഇപ്പോൾ പരിശോധിച്ചുറപ്പിക്കും. സ്ഥിരീകരണം വിജയകരമായി പൂർത്തിയാകുമ്പോൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു സന്ദേശം ലഭിക്കും.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡു എപ്പോള്‍ ലഭ്യമാകും എന്നത് സംബന്ധിച്ച സൂചനകള്‍ പുറത്തു വരുന്നുണ്ട്. അതായത്, പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡു മാര്‍ച്ച് ആദ്യ വാരം ലഭിക്കുമെന്നാണ് സൂചന.
അതേസമയം, ബജറ്റ് പുറത്തു വരുന്നതിനുമുന്‍പ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പ്രതിവര്‍ഷ തുക വര്‍ദ്ധിപ്പിക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ വാര്‍ഷിക തുക വര്‍ദ്ധിപ്പിക്കാന്‍ തത്കാലം തീരുമാനം ഇല്ല എന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.