IBPS Specialist Officer: സ്പെഷ്യലിസ്റ്റ് ഓഫീസർ റിക്രൂട്ട്‌മെൻറ്, 710 തസ്തികകളിൽ ഒഴിവ്

നവംബർ 21 വരെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 09:49 AM IST
  • അപേക്ഷകരുടെ കുറഞ്ഞ പ്രായം 20 വയസ്സാണ്
  • വ്യത്യസ്‌ത തസ്തികകൾക്ക് വ്യത്യസ്‌ത വിദ്യാഭ്യാസ യോഗ്യത
  • യുവാക്കൾക്ക് നവംബർ 21 വരെ അപേക്ഷിക്കാം
IBPS Specialist Officer: സ്പെഷ്യലിസ്റ്റ് ഓഫീസർ റിക്രൂട്ട്‌മെൻറ്, 710 തസ്തികകളിൽ ഒഴിവ്

IBPS SO Recruitment 2022: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) നടത്തുന്ന സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷ പ്രക്രിയ ആരംഭിച്ചു. സർക്കാർ ബാങ്കുകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് നവംബർ 21 വരെ അപേക്ഷിക്കാം. 710 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തേണ്ടത്. സർക്കാർ ജോലിക്ക് ഇത് ഒരു മികച്ച അവസരമാണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ

ഐടി ഓഫീസർ - 44 
അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ - 516 
ഔദ്യോഗിക ഭാഷാ ഓഫീസർ- 25 
ലോ ഓഫീസർ-10
തസ്തികകൾ എച്ച്ആർ/പേഴ്‌സണൽ ഓഫീസർ- 15 
മാർക്കറ്റിംഗ് ഓഫീസർ (MO)-100 

യോഗ്യത

വ്യത്യസ്‌ത തസ്തികകൾക്ക് വ്യത്യസ്‌ത വിദ്യാഭ്യാസ യോഗ്യതകളുണ്ട്, യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിശദമായ നോട്ടിഫിക്കേഷനിൽ നിന്നും വായിക്കാം.

ഒഴിവുള്ള ബാങ്കുകൾ

ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് റിക്രൂട്ട്‌മെന്റ് . ഇന്ത്യൻ ബാങ്കും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കും ഇതിലുണ്ട്.

പ്രായപരിധി

അപേക്ഷകരുടെ കുറഞ്ഞ പ്രായം 20 വയസ്സും പരമാവധി പ്രായം 30 വയസ്സും ആയിരിക്കണം.

അപേക്ഷാ ഫീസ്

SC/ST/PWBD ഉദ്യോഗാർത്ഥികൾ - 175
രൂപ മറ്റുള്ളവർ- 850 രൂപ

എങ്ങനെ അപേക്ഷിക്കാം

ഘട്ടം 1- ആദ്യം ഔദ്യോഗിക വെബ്‌സൈറ്റായ ibps.in-ലേക്ക് പോകുക.
ഘട്ടം 2- അതിനുശേഷം "CRP സ്പെഷ്യലിസ്റ്റ് ഓഫീസർമാർ" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് CRP- സ്പെഷ്യലിസ്റ്റ് ഓഫീസർമാർക്ക് (CRP-SPL-XII) ഓൺലൈനായി അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3- പുതിയ രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4- വിവരങ്ങൾ പൂരിപ്പിക്കുക, നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
ഘട്ടം 5- അപേക്ഷാ ഫീസ് അടച്ച് സബ്മിറ്റ് ചെയ്യാം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News