IBPS Clerk Notification: വിവിധ ബാങ്കുകളിൽ ക്ലർക്ക് ഒഴിവുകൾ, അപേക്ഷിച്ച് തുടങ്ങാൻ ഒരു ദിവസം കൂടി

ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബിരുദമോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ അപേക്ഷകർക്ക് ഉണ്ടായിരിക്കണം.

Written by - Zee Malayalam News Desk | Last Updated : Jun 30, 2022, 01:27 PM IST
  • പ്രാഥമിക പരീക്ഷ മെയിൻ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
  • 2021-ൽ നടത്തിയ റിക്രൂട്ട്മെൻറിൽ 7855 ഒഴിവുകൾ ബാങ്കുകൾ നികത്തിയിരുന്നു
  • 28 വയസ്സാണ് ഉയർന്ന പ്രായ പരിധി.
IBPS Clerk Notification: വിവിധ ബാങ്കുകളിൽ ക്ലർക്ക് ഒഴിവുകൾ, അപേക്ഷിച്ച് തുടങ്ങാൻ ഒരു ദിവസം കൂടി

IBPS Clerk Notification 2022: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) വിവിധ ബാങ്കുകളിലേക്കുള്ള ക്ലർക്കുകൾക്കായി മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ്  നടത്തുന്നു.ജൂലൈ 1 മുതലാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ്--www.ibps.in വഴി ഓൺലൈനായി അപേക്ഷിക്കാം.ജൂലൈ 21 ആണ് അവസാന തീയ്യതി.പ്രാഥമിക പരീക്ഷ ഓഗസ്റ്റ്-28, സെപ്റ്റംബർ-03,സെപ്റ്റംബർ-04 തീയ്യതികളിൽ നടക്കും. യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്ക് മെയിൻ പരീക്ഷ ഉണ്ടാവും.

യോഗ്യത, പ്രായ പരിധി

ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബിരുദമോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ അപേക്ഷകർക്ക് ഉണ്ടായിരിക്കണം.കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിരുദം/ഭാഷ/ ഹൈസ്‌കൂൾ/കോളേജ്/ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വിഷയമായി കമ്പ്യൂട്ടർ/ഇൻഫർമേഷൻ ടെക്‌നോളജി പഠിച്ചിരിക്കണം. 28 വയസ്സാണ് ഉയർന്ന പ്രായ പരിധി.

NEET UG Exams: പരീക്ഷ നീട്ടിവെക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി നീറ്റ് യുജി പരീക്ഷാർഥികൾ

തിരഞ്ഞെടുപ്പ്

പ്രാഥമിക പരീക്ഷ മെയിൻ പരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 2021-ൽ നടത്തിയ റിക്രൂട്ട്മെൻറിൽ 7855 ഒഴിവുകൾ ബാങ്കുകൾ നികത്തിയിരുന്നു. ഇതിൽ ബാങ്ക് ഓഫ്‌ ഇന്ത്യ, കാനറ ബാങ്ക്, ഇന്ത്യൻ ഓവര്‍സീസ്‌ ബാങ്ക്, യൂക്കോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ്‌ ഇന്ത്യ, ബാങ്ക് ഓഫ്‌ ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ്‌ ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻറ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ്‌ മഹാരാഷ്ട്ര എന്നിവയും അടങ്ങുന്നു.

Also Read: Kerala DHSE VHSE Plus Two Results 2022 : പ്ലസ് ടു ഫലം വെബ്സൈറ്റിൽ തിരയേണ്ട; ഈ ആപ്പുകളിലൂടെ അറിയാം

പ്രധാന തീയ്യതികൾ

രജിസ്ട്രേഷൻ- ജൂലൈ 1
അവസാന തീയ്യതി- ജൂലൈ 21
പ്രാഥമിക പരീക്ഷക്കായുള്ള അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ്‌ ചെയ്യേണ്ടത്- ആഗസ്റ്റ്
പ്രാഥമിക പരീക്ഷ- സെപ്റ്റംബർ
ഫലങ്ങൾ-സെപ്റ്റംബർ/ ഒക്ടോബർ
മെയിൻ പരീക്ഷ- ഒക്ടോബർ
പ്രൊവിഷണൽ അലോട്ട്മെൻറ്-ഏപ്രിൽ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News