Lakshadweep: ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം; ലക്ഷദ്വീപിൽ നിരാഹാര സമരം ആരംഭിച്ചു

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലാണ് നിരാഹാര സമരം നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് നിർദേശം

Written by - Zee Malayalam News Desk | Last Updated : Jun 7, 2021, 10:29 AM IST
  • സമരത്തിന്റെ ഭാ​ഗമായി രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ പൂർണമായും അടച്ചിടും
  • ദ്വീപിലെ ബിജെപി പ്രവർത്തകർ അടക്കമുള്ളവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്
  • അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിനെ മാറ്റണമെന്നും പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം
  • അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ യുസികെ തങ്ങൾ അറിയിച്ചു
Lakshadweep: ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം; ലക്ഷദ്വീപിൽ നിരാഹാര സമരം ആരംഭിച്ചു

കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളിൽ ലക്ഷദ്വീപിൽ സംഘടിപ്പിച്ച ജനകീയ നിരാഹാര സമരം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ (Save lakshadweep forum) നേതൃത്വത്തിലാണ് സമരം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് നിരാഹാര സമരം (Hunger strike) നടത്തുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലാണ് നിരാഹാര സമരം നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് നിർദേശം. പ്രതിഷേധം നടക്കുന്നതിനാൽ ദ്വീപിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ALSO READ: Lakshadweep Issue: ലക്ഷദ്വീപിലെ മീൻപിടുത്ത ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്

ഇന്ന് 12 മണിക്ക് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് (Administration office) യുഡിഎഫ് എംപിമാർ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും മാനിക്കാത്ത അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന നിയമനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിലെ യുഡിഎഫ് എംപിമാർ ധർണ നടത്തുന്നത്. ഒരു ജനതയെ ഒന്നാകെ അടിച്ചമർത്താനുള്ള ശ്രമം നടക്കുമ്പോൾ ദ്വീപ് ജനതയെ ചേർത്തുനിർത്താനുള്ള ഉത്തരവാദിത്തം കേരളത്തിനുണ്ടെന്ന് യുഡിഎഫ് എംപിമാരുടെ കൺവീനർ ആന്റോ ആന്റണി പറഞ്ഞു.

സമരത്തിന്റെ ഭാ​ഗമായി രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ പൂർണമായും അടച്ചിടും. ദ്വീപിലെ ബിജെപി പ്രവർത്തകർ അടക്കമുള്ളവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിനെ മാറ്റണമെന്നും പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ യുസികെ തങ്ങൾ അറിയിച്ചു.

ALSO READ: സന്ദർശക പാസിന്റെ കാലാവധി തീർന്നവർ ഉടൻ Lakshadweep വിടണമെന്ന് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ്

നിരാഹാരവുമായി ബന്ധപ്പെട്ട് ജാ​ഗ്രത പാലിക്കാനും ആവശ്യമുള്ളവർക്ക് അടിയന്തര വൈദ്യസഹായം (Medical facility) ലഭ്യമാക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപ് ആരോ​ഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് എല്ലാ ദ്വീപുകളിലെയും മെഡിക്കൽ ഓഫീസർമാർക്ക് ഇ-മെയിൽ സന്ദേശം അയച്ചത്. പ്രമേഹം ഉൾപ്പെടെയുള്ള ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർ ദ്വീപിൽ ഉള്ളതിനാൽ അടിയന്തര സഹായം ആവശ്യമായി വന്നേക്കാമെന്ന് മുൻകൂട്ടിക്കണ്ടാണ് ജാ​ഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News