ഷിംല: കഴിഞ്ഞ ഒക്ടോബര്‍ 3 ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ലിറ്ററിന് രണ്ടുരൂപ വീതമാണ് നികുതി കുറച്ചത്. അതിന് പിന്നാലെ ബി ജെ പി അധികാരത്തിലിരിക്കുന്ന ഗുജറാത്തും മഹാരാഷ്ട്രയും പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നു.
ഇപ്പോഴിതാ ഈ വര്‍ഷമൊടുവില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍പ്രദേശും നികുതി കുറച്ചിട്ടുണ്ട്. ഇവിടെ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഹിമാചലില്‍ പെട്രോളിനും ഡീസലിനുമുള്ള മൂല്യവര്‍ധിത നികുതിയില്‍ ഒരു ശതമാനമാണ് ഇളവ് പ്രഖ്യാപിച്ചത്. ഇളവ് പ്രഖ്യാപിക്കുന്നതിനുമുന്‍പ് പെട്രോളിന് 27 ശതമാനവും ഡീസലിന് 16 ശതമാനവുമായിരുന്നു സംസ്ഥാനത്ത് വാറ്റ്.