ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില എല്ലാ ദിവസവും പുതുക്കാൻ പൊതുമേഖലാ എണ്ണകമ്പനികളുടെ തീരുമാനം. ഇന്ധനവില പുതുക്കല്‍ ഈ മാസം 16 മുതല്‍ രാജ്യ വ്യാപകമായി നിലവില്‍ വരും.
ഇന്ധനവില പുതുക്കല്‍ നേരത്തെ പരീക്ഷണടിസ്ഥാനത്തില്‍ അഞ്ചു നഗരങ്ങളില്‍ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു. വിശാഖപട്ടണം, പുതുച്ചേരി, ജംഷ്ഡ്പൂർ, ചണ്ഡീഗഢ്, ഉദയ്പൂർ എന്നീ നഗരങ്ങളിലാണ് ഇതു നടപ്പാക്കിയത്. രണ്ടാഴ്ച കൂടുമ്പോള്‍ ഇന്ധനവില പുതുക്കുന്ന രീതിയില്‍ നിന്നാണ് ദിനം പ്രതി പുതുക്കുന്ന രീതി കടന്നു വരുന്നത്. ആഗോള വിപണിയിലും ദിവസംതോറും ഇന്ധനവില പുതുക്കുന്ന രീതിയാണ് പിന്തുടരുന്നത്.