Bengaluru : ഹിജാബ് നിരോധനത്തിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി കാരനാടക ഹൈക്കോടതി ഇന്ന് തള്ളി. വെള്ളിയാഴ്ചകളിലും, റംസാൻ ദിവസവും ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജിയാണ് തള്ളിയിരിക്കുന്നത്. ഹിജാബ് വിവാദത്തിൽ അടിയന്തരമായി ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നൽകിയിരുന്ന ഹർജിയായിരുന്നു ഇത്.
കർണാടകയിലെ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. അതേസമയം ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം പൂർത്തിയായി. എന്നാൽ കോടതി വിധിക്കായി ഹർജി മറ്റൊരു ദിവസത്തിലേക്ക് മാറ്റിയിട്ടുണ്ട്. പതിനൊന്ന് ദിവസം കൊണ്ടാണ് ഹർജിയിലെ വധം പൂർത്തിയാക്കിയത്. ഹർജി പരിഗണിച്ചപ്പോൾ ഹിജാബ് നിരോധനം തുടരണമെന്ന നിലപാടായിരുന്നു കർണാടക സർക്കാർ സ്വീകരിച്ചിരുന്നത്.
ALSO READ: Hijab Controversy: ശിവമോഗയിൽ തത്കാലം സമാധാനം, ബുധനാഴ്ച വൈകീട്ട് ആറുവരെ കർഫ്യൂ തുടരും
കർണാടക ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വാദത്തിന് ആധാരമായി ശബരിമല, മുത്തലാഖ് വിധികൾ കർണാടക സർക്കാർ ഹൈകോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കർണാടകയിലെ വിദ്യാർഥികളാണ് സംഭവത്തിൽ ഹർജിയുമായി ഹൈകോടതിയെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...