ഗാന്ധിനഗർ: ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പ്രകടന പത്രിക പുറത്തിറക്കി. ഗാന്ധിനഗറിലെ ശ്രീ കംലം ഓഫീസിൽ വച്ചായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ സംസ്ഥാനത്ത് 'തീവ്രവാദ വിരുദ്ധ സെൽ' രൂപീകരിക്കുമെന്ന് ദേശീയ അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു.
" ഭീഷണികളും തീവ്രവാദ സംഘടനകളുടെയും ഇന്ത്യാ വിരുദ്ധ ശക്തികളുടെയും സ്ലീപ്പർ സെല്ലുകളും തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും ഞങ്ങൾ ഒരു തീവ്രവാദ വിരുദ്ധ സെൽ സൃഷ്ടിക്കും- ഇതായിരുന്നു ജെ പി നദ്ദയുടെ വാക്കുകൾ. ഗുജറാത്തിലെ യുവാക്കൾക്ക് തൊഴിൽ മുതൽ വിദ്യാഭ്യാസം, കർഷകർ, സ്ത്രീകൾ, സ്കൂൾ കുട്ടികൾ എന്നിവർക്കടക്കമുള്ള നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉള്ളത്.
ബിജെപി പ്രകടനപത്രികയിൽ എന്തൊക്കെ വാഗ്ദാനങ്ങൾ... അറിയാം...
കാർഷിക അടിസ്ഥാന വികസനത്തിന് 10,000 കോടി രൂപ ,ജലസേചന സംവിധാനം ശക്തിപ്പെടുത്താൻ 25,000 കോടി രൂപ ചെലവഴിക്കും. ഗോശാലകളുടെ ശാക്തീകരണത്തിന് 500 കോടി ,ആയിരം മൊബൈൽ വെറ്ററിനറി ആശുപത്രികൾ കൂടി ആരംഭിക്കും. ദക്ഷിണ ഗുജറാത്തിലും സൗരാഷ്ട്രയിലും രണ്ട് സീ ഫുഡ് പാർക്കുകൾ ഒരുക്കും. യുവാക്കൾക്കായി 20 ലക്ഷം തൊഴിലവസരങ്ങൾ വികസിപ്പിക്കും.സ്‌കൂൾ ഓഫ് എക്‌സലൻസ് തയ്യാറാക്കാൻ
10,000 കോടി രൂപ ചെലവഴിക്കും. രാജ്യത്തെ ആദ്യത്തെ ബ്ലൂ ഇക്കണോമി ഇൻഡസ്ട്രിയൽ കോറിഡോർ സജ്ജമാകും. മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തും. മുഴുവൻ ഗുജറാത്തിനെയും 04, 06 പാതകളുമായി ബന്ധിപ്പിക്കും. മേൽപ്പാലം നിർമിക്കും.ഗുജറാത്ത് ഒളിമ്പിക് മിഷനു കീഴിൽ ലോകോത്തര കായിക സൗകര്യ കേന്ദ്രങ്ങൾ നിർമിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...