Greta Thunberg Toolkit: വിശദാംശങ്ങൾ തേടി google ന് കത്ത് നൽകി Delhi Police

അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഗൂഗിളിന് കത്ത് നൽകിയിരിക്കുകയാണ് ഡൽഹി പൊലീസ്.   

Written by - Zee Malayalam News Desk | Last Updated : Feb 5, 2021, 12:37 PM IST
  • കർഷകരുടെ സമരത്തെ അനുകൂലിച്ചു കൊണ്ടുള്ള ഗ്രെറ്റ തൻബർഗ് ട്വീറ്റ് ചെയ്ത ടൂൾകിറ്റിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ് രംഗത്ത്.
  • ഡൽഹി പോലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച് കാനഡയിലെ ഖാലിസ്ഥാൻ സംഘടനയാണ് ഈ ടൂൾ കിറ്റ് നിർദ്ദേശങ്ങൾക്ക് പിന്നിൽ എന്നാണ്.
  • കർഷക സമരത്തെ പിന്തുണയ്ക്കാൻ സഹായകരമായ ടൂൾകിറ്റ് കഴിഞ്ഞ ദിവസമാണ് ഗ്രെറ്റ ട്വിറ്ററിൽ പങ്കുവെച്ചത്.
Greta Thunberg Toolkit: വിശദാംശങ്ങൾ തേടി google ന് കത്ത് നൽകി Delhi Police

ന്യുഡൽഹി:  കർഷകരുടെ സമരത്തെ അനുകൂലിച്ചു കൊണ്ടുള്ള ഗ്രെറ്റ തൻബർഗ് ട്വീറ്റ് ചെയ്ത ടൂൾകിറ്റിൽ (Greta Thunberg Toolkit) അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ് രംഗത്ത്.   അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഗൂഗിളിന് കത്ത് നൽകിയിരിക്കുകയാണ് ഡൽഹി പൊലീസ്. 

ഡൽഹി പോലീസിന്റെ (Delhi Police) പ്രാഥമിക നിഗമനമനുസരിച്ച് കാനഡയിലെ ഖാലിസ്ഥാൻ  സംഘടനയാണ് (Khalistan group) ഈ ടൂൾ കിറ്റ് നിർദ്ദേശങ്ങൾക്ക് പിന്നിൽ എന്നാണ്.  ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തത് എങ്ങനെ സമരം ചെയ്യണമെന്ന് വിശദീകരിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ലിങ്കായിരുന്നു അതിനെ ടൂൾ കിറ്റ് എന്ന് വിശേഷിപ്പിച്ചാണ് ഗ്രെറ്റ (Greta Thunberg) ട്വീറ്റ് ചെയ്തതെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.  

Also Read: Rihanna, ​Greta Thunberg, Mia Khalifa, എന്നിവർക്കതിരെ MEA; കാര്യങ്ങളുടെ വസ്തുത മനസിലാക്കിട്ട് വിമർശിക്കുയെന്ന് വിദേശകാര്യ മന്ത്രാലയം

ഡൽഹി പൊലീസ് പറയുന്നതു ഈ ട്വീറ്റിനും ടൂൾകിറ്റിനും പിന്നിൽ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീസ് ഫോർ ജസ്റ്റിസ് എന്ന സംഘടനയാണെന്നാണ്.  ഈ പീസ് ഫോർ ജസ്റ്റിസ് ഖാലിസ്ഥാൻ വാദിയായ ഒരു വ്യക്തിയുടെ സഹകരണത്തോടെ തുടങ്ങിയ സ്ഥാപനമാണ്.  ഈ വിഷയത്തിൽ അജ്ഞാതരായ വ്യക്തികൾക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.  

കർഷക സമരത്തെ (Farmers Protest) പിന്തുണയ്ക്കാൻ സഹായകരമായ ടൂൾകിറ്റ് കഴിഞ്ഞ ദിവസമാണ് ഗ്രെറ്റ ട്വിറ്ററിൽ പങ്കുവെച്ചത്.  ശേഷം ആദ്യ ട്വീറ്റ് പിൻവലിക്കുകയും പിന്നാലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിഷ്ക്കരിച്ച ടൂൾകിറ്റും ഗ്രെറ്റ ട്വീറ്റ് ചെയ്തു.  

Also Read: Violation of Rules: Twitter Kangana Ranautന്റെ വിവാദ ട്വീറ്റുകൾ ഡിലീറ്റ് ചെയ്‌തു

ഈ രേഖയിൽ അടുത്തുള്ള ഇന്ത്യൻ എംബസി, മാധ്യമ സ്ഥാപനങ്ങൾ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഫെബ്രുവരി 13 മ 14 തീയതികളിൽ പ്രതിഷേധിക്കാൻ പറയുന്നുണ്ട്.  മാത്രമല്ല ഇതിൽ കർഷകരെ പിന്തുണച്ചുള്ള ഹാഷ്ടാഗിൽ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ (Social Media) പങ്കുവെയ്ക്കാനും നിർദ്ദേശമുണ്ട്.  

ഇതിനിടയിൽ ഈ വിഷയം ഗൗരവമായി കാണേണ്ടതാണെന്നും ചില വിദേശ ഘടകങ്ങൾ ഇന്ത്യയെ  അപകീർത്തിപ്പെടുത്തുന്നതിന്റെ തെളിവാണെന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കർ പ്രതികരിച്ചു.  ഇതിന് പിന്നാലെയാണ് ഡൽഹി പൊലീസ് (Delhi Police) വിഷയത്തിൽ കേസെടുത്തത്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News