വിപിഎന്നുകളും, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളും ഉപയോഗിക്കരുത്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യമെമ്പാടും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 21, 2022, 01:00 PM IST
  • കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം
  • സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം
  • ജൂണ്‍ 28 ഓടെ നിയന്ത്രണം കൊണ്ടുവരും
വിപിഎന്നുകളും, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളും ഉപയോഗിക്കരുത്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ

പുതിയ വിപിഎന്‍ നെറ്റ്വര്‍ക്കുകള്‍, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍  ജീവനക്കാര്‍ക്ക് നിര്‍ദേശം. ഉത്തരവിന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും, ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുമാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യമെമ്പാടും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് വിപിഎന്‍. രാജ്യത്തിന്റെ പുതിയ വിപിഎന്‍ നയം പ്രഖ്യാപിച്ചതിന് പിന്നാലെ നോര്‍ഡ്‌വിപിഎന്‍, എക്സ്പ്രസ്‌വിപിഎന്‍ തുടങ്ങിയ ജനപ്രിയ വിപിഎന്‍ സേവന ദാതാക്കള്‍ ഇന്ത്യയില്‍ നിന്ന് നെറ്റ്‌വര്‍ക്കുകള്‍ നീക്കം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

സൈബര്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ മാസം അവസാനത്തോടെ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തും. ഉപയോക്താക്കളുടെ വിവരങ്ങള്‍ അഞ്ചു വര്‍‍ഷം സൂക്ഷിക്കണമെന്ന് വിപിഎന്‍ സേവനദാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശമുണ്ട്. എക്‌സ്പ്രസ്, സര്‍ഫ്ഷാര്‍ക് എന്നീ വിപിഎന്‍ കമ്ബനികള്‍ കമ്പനികള്‍ സ്വകാര്യതയില്‍ വീട്ടുവീഴ്ച നടത്തില്ലെന്ന് അറിയിച്ചതിനൊപ്പം ഇന്ത്യയിലെ സെര്‍വറുകള്‍ നിര്‍ത്തി.

നോര്‍ഡ് വിപിഎന്‍ കമ്പനികളും രാജ്യത്തെ സെര്‍വര്‍ പിന്‍വലിക്കും വിപിഎന്‍ സേവനങ്ങളുടെ അടിസ്ഥാന തത്വത്തിന് വീപരിതമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം. ജൂണ്‍ 28 ഓടെ നിയന്ത്രണം കൊണ്ടുവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ടീം വ്യൂവര്‍, എനിഡെസ്ക്, അമ്മീ അഡ്മിന്‍ തുടങ്ങിയ അനധികൃത റിമോട്ട് അഡ്മിനിസ്ട്രേഷന്‍ ടൂളുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നു മാറി നില്‍ക്കാനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്ക് അനധികൃതമായി പ്രവര്‍ത്തിക്കുന്ന തേര്‍ഡ് പാര്‍ട്ടി വിഡിയോ കോണ്‍ഫറന്‍സിങോ സേവനങ്ങളോ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ രേഖകള്‍ സ്കാന്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ആപ്പുകളിലും നിയന്ത്രണങ്ങളുണ്ട്. മൊബൈല്‍ ആപ്പ് അടിസ്ഥാനമാക്കിയുള്ള സ്കാനര്‍ സേവനങ്ങള്‍ ഉപയോഗിക്കാനാകില്ല.സര്‍ക്കാര്‍ ജീവനക്കാരോട് അക്കൗണ്ടുകള്‍ക്ക് പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത പാസ്‌വേഡുകള്‍ ഉപയോഗിക്കാനും ഓരോ 45 ദിവസത്തെ ഇടവേളയിലും പാസ്‌വേഡുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News