SP-Congress Seat Sharing: ലോക്‌സഭാ തിരഞ്ഞെടുപ്പിള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള NDA സഖ്യത്തെ നേരിടാന്‍ രൂപീകരിച്ച ഇന്ത്യ സഖ്യം ബീഹാറില്‍ ആടിയുലയുമ്പോള്‍ ഉത്തര്‍ പ്രദേശില്‍നിന്ന് ശുഭ വാര്‍ത്തയാണ് പുറത്തുവരുന്നത്.
Also Read: AAP Vs BJP: ഡല്‍ഹി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തില്‍ BJP, ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി കേജ്‌രിവാൾ
അതായത് ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് വിഭജന കാര്യത്തില്‍ തീരുമാനമായി. അതായത് സംസ്ഥാനത്ത് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഒരുമിച്ചു പോരാടാന്‍ തീരുമാനമായി. കൂടാതെ, ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ചകളും പൂര്‍ത്തിയായി. ആകെയുള്ള 80 സീറ്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് 11 സീറ്റില്‍ മത്സരിക്കും.
Also Read: February Planetary Transits 2024: ഫെബ്രുവരിയിൽ, ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും, പണത്തിന്‍റെ പെരുമഴ
യുപിയിൽ എസ്പിയും കോൺഗ്രസും ഒരുമിച്ച് പോരാടുമെന്നും 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കടുത്ത പോരാട്ടം നൽകുകയും ചെയ്യുമെന്ന് അഖിലേഷ് യാദവ് എക്സില്‍ കുറിച്ചു.
കോണ്‍ഗ്രസും എസ്പിയും തമ്മില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കലഹം ഉടലെടുത്തതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എസ്പിയോട് കോൺഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അഖിലേഷ് അതിന് തയ്യാറായില്ല. കൂടാതെ, ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ച മായാവതിയുമായി കോൺഗ്രസ് ബന്ധം പുലർത്തിയതും അഖിലേഷിനെ ചൊടിപ്പിച്ചിരുന്നു. ഇതിനിടെ എസ്പിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജനം നടക്കുകയായിരുന്നു.
ആകെയുള്ള 80 സീറ്റില്‍ 11 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. 7 സീറ്റുകളില്‍ രാഷ്ട്രീയ ലോക് ദള്‍ (ആർഎൽഡി) മത്സരിക്കും.
'ഇന്ത്യ' സഖ്യവും 'പിഡിഎ' തന്ത്രവും ചരിത്രം മാറ്റുമെന്ന് അഖിലേഷ് അഭിപ്രായപ്പെട്ടു. എസ്പി, കോൺഗ്രസ്, ടിഎംസി, ഡിഎംകെ, എഎപി എന്നിവ ഉൾപ്പെടുന്ന 28 അംഗ പ്രതിപക്ഷ ബ്ലോക്കിന്‍റെ ചുരുക്കപ്പേരാണ് 'ഇന്ത്യ'. സഖ്യത്തിന്‍റെ പൊതു മിനിമം പരിപാടിയായ 'പീപ്പിൾസ് ഡെവലപ്‌മെന്‍റ് അജണ്ട' എന്നതിന്‍റെ ചുരുക്കെഴുത്താണ് 'പിഡിഎ'.
അതേസമയം, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തര്‍ പ്രദേശില്‍ 71 സീറ്റുകൾ നേടിയ ബിജെപിക്ക് ഈ സഖ്യം വലിയ ഭീഷണിയല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി അഞ്ചും കോണ്‍ഗ്രസ് രണ്ടും സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍, ആർഎൽഡിയ്ക്ക് ഒരു സീറ്റുപോലും നേടുവാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ, അയോധ്യ രാമ ക്ഷേത്ര ഉദ്ഘാടനം ബിജെപിയുടെ ജന പിന്തുണ ഏറെ വര്‍ദ്ധിപ്പിച്ചു എന്നാണ് വിലയിരുത്തല്‍....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.