Good news..!! കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം, ഒറ്റയടിയ്ക്ക് ഭക്ഷ്യ എണ്ണയുടെ വില 30 രൂപ കുറച്ച് അദാനി വില്‍മര്‍...!!

വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ക്ക്  പരിഹാരം കാണുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുന്നു.  വിപണിയില്‍ ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞു. അതായത് അന്താരാഷ്ട്ര വിപണിയിലെ വില കുറവ് രാജ്യത്തെ അടുക്കളകളില്‍ പ്രതിഫലിക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2022, 04:57 PM IST
  • ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ ഭക്ഷ്യ എണ്ണ വില്പന നടത്തുന്ന അദാനി വിൽമർ, ഭക്ഷ്യ എണ്ണയുടെ വില ലിറ്ററിന് 30 രൂപ വരെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്
Good news..!! കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം, ഒറ്റയടിയ്ക്ക് ഭക്ഷ്യ എണ്ണയുടെ വില 30 രൂപ കുറച്ച് അദാനി വില്‍മര്‍...!!

Edible Oil Price Cut: വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ക്ക്  പരിഹാരം കാണുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുന്നു.  വിപണിയില്‍ ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞു. അതായത് അന്താരാഷ്ട്ര വിപണിയിലെ വില കുറവ് രാജ്യത്തെ അടുക്കളകളില്‍ പ്രതിഫലിക്കും. 

അന്താരാഷ്ട്ര വിപണിയില്‍ ഭക്ഷ്യ എണ്ണകളുടെ  വില കുറഞ്ഞതോടെ ആഭ്യന്തര വിപണിയിലും തുല്യമായി വില കുറയ്ക്കണം എന്ന്  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ജൂലൈ 6 ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം എഡിബിൾ ഓയിൽ അസോസിയേഷനുമായി നടത്തിയ യോഗത്തിൽ, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ അന്താരാഷ്ട്ര വില കുറഞ്ഞുവെന്നും ആഭ്യന്തര വിപണിയില്‍ വില കുറയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. 

Also Read:  Good news..!! ഭക്ഷ്യഎണ്ണ വിലകുറയും, ഒപ്പം രാജ്യത്തുടനീളം ഒരേ ബ്രാൻഡ് എണ്ണയ്ക്ക് ഒരേവില   

യോഗത്തില്‍ ഭക്ഷ്യ എണ്ണയുടെ വില ലിറ്ററിന്  15 രൂപയെങ്കിലും കുറയ്ക്കാനായിരുന്നു നിര്‍ദ്ദേശം.  അതായത് ആഗോളതലത്തിൽ ഉണ്ടായ എണ്ണ  വിലയിടിവിന്‍റെ  നേട്ടം ഉപഭോക്താക്കൾക്ക് കൈമാറാനായിരുന്നു എല്ലാ ഭക്ഷ്യ എണ്ണക്കമ്പനികൾക്ക് സര്‍ക്കാര്‍ നല്‍കിയ നിർദേശം. 

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ശിരസാവഹിച്ച് ഒരു ഭീമന്‍ കമ്പനി രംഗത്തെത്തിയിരിയ്ക്കുകയാണ്. അതായത്, ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ ഭക്ഷ്യ എണ്ണ വില്പന നടത്തുന്ന അദാനി വിൽമർ, ഭക്ഷ്യ എണ്ണയുടെ വില ലിറ്ററിന് 30 രൂപ വരെ കുറയ്ക്കുമെന്ന്  പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. സോയാബീൻ എണ്ണയുടെ വിലയാണ് അദാനി വിൽമർ കുറച്ചിരിയ്ക്കുന്നത്. പുതിയ വിലയോടുകൂടിയ ചരക്ക് ഉടന്‍ വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചു. അദാനി വിൽമർ ഭക്ഷ്യ എണ്ണയുടെ വില കഴിഞ്ഞ മാസവും കുറച്ചിരുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് സോയാബീൻ എണ്ണ ലിറ്ററിന് 195 രൂപയില്‍നിന്ന് 30 രൂപ കുറഞ്ഞ് 165 രൂപയായി. സൂര്യകാന്തി എണ്ണയുടെ വില ലിറ്ററിന് 210 രൂപയിൽ നിന്ന് 199 രൂപയായി കുറച്ചു. കടുകെണ്ണയുടെ പരമാവധി ചില്ലറ വിൽപന വില ലിറ്ററിന് 195 രൂപയിൽ നിന്ന് 190 രൂപയായി കുറഞ്ഞു. ഫോർച്യൂൺ റൈസ് ബ്രാൻ ഓയിൽ ലിറ്ററിന് 225 രൂപയിൽ നിന്ന് 210 രൂപയായും കമ്പനി കുറച്ചിട്ടുണ്ട്.  

മുന്‍പ്, ധാര ബ്രാന്‍ഡില്‍  ഭക്ഷ്യ എണ്ണ വിൽക്കുന്ന മദർ ഡയറി സോയാബീൻ, റൈസ് ബ്രാൻ ഓയിൽ എന്നിവയുടെ വില ലിറ്ററിന് 14 രൂപവരെ കുറച്ചിരുന്നു. 

രാജ്യത്ത് ഭക്ഷ്യഎണ്ണയുടെ ആവശ്യത്തിന്‍റെ  60 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. റഷ്യ യുക്രൈന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ്  ഭക്ഷ്യ എണ്ണയുടെ വില ഇത്രമാത്രം വര്‍ദ്ധിക്കാന്‍ കാരണമായത്. എന്നാല്‍, അടുത്തിടെ  ആഗോളതലത്തിൽ ഭക്ഷ്യഎണ്ണയുടെ വില കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില അതിവേഗമാണ് വര്‍ദ്ധിച്ചത്. ഇത് സാധാരണക്കാരുടെ  കുടുംബ ബജറ്റിനെ സാരമായി ബാധിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News