GoFirst: രണ്ടര മാസത്തിന് ശേഷം ഗോ ഫസ്റ്റിന് പറക്കാന്‍ അനുമതി നല്‍കി DGCA

GoFirst Flight Resume:  ചില  നിബന്ധനകളോടെ 15 വിമാനങ്ങളും 114 പ്രതിദിന ഫ്ലൈറ്റുകളുമായി സര്‍വീസ് പുനരാരംഭിക്കാനുള്ള GoFirst ന്‍റെ പദ്ധതിക്ക് അംഗീകാരം നൽകിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വെള്ളിയാഴ്ച അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 07:00 PM IST
  • ചില നിബന്ധനകളോടെ 15 വിമാനങ്ങളും 114 പ്രതിദിന ഫ്ലൈറ്റുകളുമായി സര്‍വീസ് പുനരാരംഭിക്കാനുള്ള GoFirst ന്‍റെ പദ്ധതിക്ക് അംഗീകാരം നൽകിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വെള്ളിയാഴ്ച അറിയിച്ചു.
GoFirst: രണ്ടര മാസത്തിന് ശേഷം ഗോ ഫസ്റ്റിന് പറക്കാന്‍ അനുമതി നല്‍കി DGCA

GoFirst Flight Resume: ഏറെ നാളായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന  എയർലൈൻ ഗോ ഫസ്റ്റിന് ആശ്വാസം നല്‍കുന്ന നടപടിയുമായി ഡിജിസിഎ  (DGCA)). ഗോ ഫസ്റ്റ് എയർലൈൻസിന് വീണ്ടും പറക്കാനുള്ള അനുമതി ഏവിയേഷൻ റെഗുലേറ്റർ അതോറിറ്റി നല്‍കി. 

Also Read:  Manipur Horror: യുദ്ധമുഖത്തേക്കാള്‍ ഭീകരമായിരുന്നു അത്... കുകി വനിതയുടെ ഭര്‍ത്താവായ  കാര്‍ഗില്‍ സൈനികന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ 

ചില  നിബന്ധനകളോടെ 15 വിമാനങ്ങളും 114 പ്രതിദിന ഫ്ലൈറ്റുകളുമായി സര്‍വീസ് പുനരാരംഭിക്കാനുള്ള GoFirst ന്‍റെ പദ്ധതിക്ക് അംഗീകാരം നൽകിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വെള്ളിയാഴ്ച അറിയിച്ചു. 15 വിമാനങ്ങളും 114 പ്രതിദിന ഫ്ലൈറ്റുകളും പ്രവർത്തിപ്പിക്കാനുള്ള എയർലൈനിന്‍റെ പദ്ധതി അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തതായി ഡിജിസിഎ പത്രക്കുറിപ്പിൽ അറിയിച്ചു.

Also Read:  NCP Nagaland: നാഗാലാൻഡിലും അടിതെറ്റി ശരദ് പവാര്‍!! അജിത് പവാറിനെ പിന്തുണച്ച് എൻസിപി എംഎൽഎമാര്‍
 
ഡൽഹി ഹൈക്കോടതിയുടെയും എൻസിഎൽടിയുടെ ഡൽഹി ബെഞ്ചിന്‍റെയും പരിഗണനയിലുള്ള റിട്ട് ഹർജികളുടെ / അപേക്ഷകളുടെ പരിണാമത്തെ ആശ്രയിച്ചിരിക്കും ഈ അംഗീകാരമെന്ന് ഡിജിസിഎ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റുകൾക്കായി ഡിജിസിഎയിൽ നിന്ന് ഇടക്കാല ധനസഹായവും അനുമതിയും ലഭിച്ച ശേഷം GoFirst-ന് സേവനങ്ങൾ ആരംഭിക്കാന്‍ സാധിക്കുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

ഡിജിസിഎ ഗോ ഫസ്റ്റിന്  ബാധകമായ എല്ലാ ആവശ്യകതകളും നിബന്ധനകളും പാലിക്കുന്നുണ്ടോയെന്നും വിമാനത്തിന്‍റെ വായുക്ഷമതയും പതിവായി പരിശോധിക്കാൻ നിർദ്ദേശിച്ചു. എയർലൈനിലെ റെസല്യൂഷൻ പ്രൊഫഷണൽ (ആർപി) ജൂൺ 28ന് സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതി ഡിജിസിഎയ്ക്ക് സമർപ്പിച്ചിരുന്നു. അതിനുശേഷം, മുംബൈയിലും ഡൽഹിയിലും കമ്പനിയുടെ വിമാനങ്ങളുമായി ബന്ധപ്പെട്ട വിവിധ സൗകര്യങ്ങളിൽ ഡിജിസിഎ പ്രത്യേക പരിശോധന  നടത്തിയിരുന്നു.
DGCA യുടെ തീരുമാനം കണ്ണൂർ വിമാനത്താവളത്തിന് ഏറെ ആശ്വാസകരമാകും.  ഇവിടെയും ഡിജിസിഎ മൂന്നുദിവസം നീണ്ടുനിന്ന ഓഡിറ്റ് നടത്തിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ ത്തുടര്‍ന്ന്  മെയ് 3 ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സർവീസുകൾ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് ശേഷമാണ് ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍  പുനരാരംഭിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News