Manipur Horror: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഗ്രാമത്തില്‍ കുകി സമുദായത്തില്‍പ്പെട്ട രണ്ടു വനിതകളുടെ നേര്‍ക്ക് ഒരു കൂട്ടം ആക്രമണകാരികള്‍ നടത്തിയ പൈശാചികത രാജ്യത്ത് മാത്രമല്ല ആഗോള തലത്തിലും വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരിയ്ക്കുകയാണ്.
എന്നാല്‍, വീഡിയോ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതായത്, ദാരുണമായ ഈ സംഭവത്തിലെ ഒരു വനിതയുടെ ഭര്‍ത്താവ് മണിപ്പൂരിൽ നിന്നുള്ള വിരമിച്ച ആർമി സുബേദാറും കാർഗിൽ യുദ്ധ സേനാനിയുമാണ്. സംഭവത്തെക്കുറിച്ച് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വിവരിയ്ക്കുകയുണ്ടായി.
Also Read: Manipur Violence: രണ്ട് സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിക്കുന്ന വീഡിയോ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ദേശീയ വനിതാ കമ്മീഷൻ
മെയ് 4നാണ് ഒരു സംഘം ആക്രമണകാരികള്‍ തങ്ങളുടെ ഗ്രാമത്തിലേയ്ക്ക് ഇരച്ചു കയറിയത്. താഴ്ന്ന പ്രദേശത്തുള്ള വീടുകള്‍ കത്തിച്ചായിരുന്നു അവരുടെ വരവ്, ഈ സമയം എല്ലാവരും ഓടി രക്ഷപെടാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടു പേരും വ്യത്യസ്ത ദിശകളിലേയ്ക്കാണ് ഓടിയത്, അദ്ദേഹം പറഞ്ഞു. ഭാര്യയും അവളുടെ ഒപ്പമുണ്ടായിരുന്ന നാലുപേരും കാടിനുള്ളില്‍ ഒളിച്ചിരുന്നു. എന്നാല്‍, ഞങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ പിടിക്കാന്‍ വേണ്ടി കാടു കയറിയ അക്രമണകാരികള്‍ ഇവരെ കണ്ടെത്തുകയായിരുന്നു, അദ്ദേഹം പറഞ്ഞു.
ആള്‍ക്കൂട്ടം അവരെ പിടികൂടി തുറസായ സ്ഥലത്ത് കൊണ്ടുവന്നു. അപ്പോള്‍ അവിടെ ഒരു പോലീസ് ജീപ്പ് കണ്ട് അവര്‍ അതില്‍ ഓടിക്കയറി, എന്നാല്‍ ജനക്കൂട്ടം രണ്ടു പോലീസുകാരെയും കീഴടക്കി സ്ത്രീകളെ വലിച്ചിഴച്ച് പുറത്തിറക്കി. അവര്‍ എന്‍റെ ഭാര്യയെ കൊണ്ടുപോകുന്നത് ദൂരെനിന്ന് എനിക്ക് കാണാമായിരുന്നു... കൂട്ടത്തിലെ മൂന്ന് വനിതകളേയും നഗ്നരാകാന്‍ അവര്‍ നിര്‍ബധിച്ചു, എന്നാല്‍, കൂട്ടത്തില്‍ ഒരാളുടെ കൈയില്‍ കൊച്ചു കുട്ടി ഉണ്ടായിരുന്നതിനാല്‍ അവരെ ഉപദ്രവിച്ചില്ല. എന്നാല്‍, മറ്റ് രണ്ടു പേര്‍ക്ക് സംഭവിച്ചത് തനിക്ക് വിവരിക്കാന്‍ സാധിക്കില്ല, അദ്ദേഹം പറഞ്ഞു.
'തുറസ്സായ സ്ഥലത്ത് ആയിരക്കണക്കിന് പുരുഷന്മാർക്ക് മുന്നിൽ തോക്കിന് മുനയിലാണ് അവര്‍ ഞങ്ങൾ രണ്ട് സ്ത്രീകളെ നഗ്നരക്കിയത്, വസ്ത്രം അഴിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവർ ഞങ്ങളെ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചു, പരേഡ് ചെയ്യിച്ചു, വന്യമൃഗങ്ങളെപ്പോലെയാണ് അവര്‍ പെരുമാറിയത്', സൈനികന്‍റെ 42 കാരിയായ ഭാര്യ പറഞ്ഞു.
ഇരുവരും ഇപ്പോള്‍ ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. തങ്ങളുടെ വീടടക്കം എല്ലാം അക്രമികള്‍ തീവച്ചു നശിപ്പിച്ചു. ജീവിതത്തിൽ സമ്പാദ്യം മുതൽ അന്തസ്സ് വരെ എല്ലാം നഷ്ടപ്പെട്ടതായി അവർ പറഞ്ഞു.
വിഷാദാവസ്ഥയില്‍ എത്തിച്ചേര്‍ന്ന തന്‍റെ ഭാര്യ സാധാരണ നിലയിലേക്ക് വരാൻ പാടുപെടുകയാണ് എന്നും 65 കാരനായ അദ്ദേഹം വെളിപ്പെടുത്തി. കാർഗിൽ യുദ്ധമുന്നണിയിൽ യുദ്ധം ചെയ്ത തന്നെ സംബന്ധിച്ചിടത്തോളം തന്‍റെ ഗ്രാമം ഇപ്പോള്‍ യുദ്ധക്കളത്തേക്കാള്‍ ഭീകരമാണ്, അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...