viral video: ഓൺലൈൻ ക്ലാസിനെക്കുറിച്ച് മോദിയോട് പരാതി പറഞ്ഞ് ആറുവയസുകാരി; പ്രതികരിച്ച് അധികാരികൾ

വീഡിയോ വൈറലായതിനെ തുടർന്ന് പരാതിയിൽ അധികാരികളും പ്രതികരിച്ചിരിക്കുകയാണ്.    

Written by - Ajitha Kumari | Last Updated : Jun 1, 2021, 04:06 PM IST
  • പഠന ഭാരത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് പരാതി പറയുന്ന പെൺകുട്ടിയുടെ വീഡിയോ വൈറൽ
  • വീഡിയോ ഔറംഗസേബ് നക്ഷ്ബന്ദി എന്ന ഒരു മാധ്യമ പ്രവർത്തകനാണ് പങ്കുവെച്ചത്
  • വിഷയത്തിൽ ജമ്മുകശ്മീർ ലെഫ്റ്റനൻറ് ഗവർണർ ഇടപെട്ടു
viral video: ഓൺലൈൻ ക്ലാസിനെക്കുറിച്ച് മോദിയോട് പരാതി പറഞ്ഞ് ആറുവയസുകാരി;  പ്രതികരിച്ച് അധികാരികൾ

ശ്രീനഗർ: ഓൺലൈൻ ക്ലാസുകളെക്കുറിച്ച് പ്രധാനമന്ത്രിയോട് പരാതി പറയുന്ന ആറു വയസുകാരിയായ കശ്മീരി പെൺകുട്ടിയുടെ വീഡിയോ വൈറലാകുകയാണ്.   വീഡിയോ വൈറലായതിനെ തുടർന്ന് പരാതിയിൽ അധികാരികളും പ്രതികരിച്ചിരിക്കുകയാണ്.  

പഠന ഭാരത്തെക്കുറിച്ച് (Online Class) പറയുന്ന കുട്ടി കൊച്ചു കുട്ടികൾക്ക് എന്തിനാണ് ഇത്രയും പണി തരുന്നത് എന്നാണ് വീഡിയോയിൽ ചോദിക്കുന്നത്.  കുട്ടിയുടെ വീഡിയോ ഔറംഗസേബ് നക്ഷ്ബന്ദി എന്ന ഒരു മാധ്യമ പ്രവർത്തകനാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.  ഇതിനെ തുടർന്ന് ജമ്മുകശ്മീർ ലെഫ്റ്റനൻറ് ഗവർണർ പരാതിയിൽ ഇടപെടുകയും ചെയ്തു. 

 

Also Read: LPG Price Cut: എൽ‌പി‌ജി ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത, സിലിണ്ടർ വില 122 രൂപ കുറഞ്ഞു! 

മാത്രമല്ല 48 മണിക്കൂറിനുള്ളിൽ പുതിയ പോളിസി രൂപീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് ലെഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ നിർദ്ദേശം നൽകിയിട്ടുണ്ട്.  ദൈവത്തിന്റെ സമ്മാനമാണ് കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയെന്നും അവരുടെ ഓരോ ദിവസവും സന്തോഷ പൂർണ്ണമായിരിക്കണമെന്നും ഗവർണർ ട്വീറ്റിൽ കുറിച്ചു.  

ശരിക്കും പറഞ്ഞാൽ വീഡിയോ (Viral video) കണ്ടാൽ നമ്മൾ കണ്ടിരുന്നുപോകും കേട്ടോ.. അത്രയ്ക്ക് രസമാണ് കുട്ടിയുടെ സംസാരവും ശരീരരീതിയുമെല്ലാം.  ഓൺലൈൻ ക്ലാസ് രാവിലെ പത്തുമണിക്ക് തുടങ്ങുമെന്നും അത് രണ്ടുമണിവരെ ഉണ്ടായിരിക്കുമെന്നും ഈ സമയത്തിനുള്ളിൽ കൊച്ചുകുട്ടികൾക്ക് ഇംഗ്ലീഷും, കണക്കും, ഉറുദുവും, ഇവിഎസും കമ്പ്യൂട്ടറുമെല്ലാം പഠിക്കണമെന്നും കൊച്ചു കുട്ടികൾക്ക് എന്തിനാണ് ഇത്രയും ജോലിഭാരമെന്നും താൻ ശരിക്കും മടുത്തുവെന്നും കുഞ്ഞ് കൈകൊണ്ട് ആംഗ്യവും കാണിക്കുന്നുണ്ട്. 

Also Read: Changes from June 01: ഇന്നുമുതൽ നിങ്ങളുടെ ജീവിതത്തിൽ വരും ഈ 10 മാറ്റങ്ങൾ! ശ്രദ്ധിക്കുക.. 

മാത്രമല്ല ഇത്രയും ജോലി ഭാരം വലിയ കുട്ടികൾക്ക് അല്ലേ വേണ്ടത് എന്ന് ചോദിക്കുന്ന കുട്ടി ദീർഘനിശ്വാസം വിട്ടുകൊണ്ട് ഇനി എന്തുചെയ്യാൻ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.  എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലകുകയാണ്.    

സത്യം പറഞ്ഞാൽ കൊവിഡ് മഹാമാരി കാരണം ആകെ ബുദ്ധിമുട്ടിലായിരിക്കുന്നത് കുട്ടികൾ തന്നെയാണ്.  മഹാമാരി (Covid19) കാരണം കുട്ടികളുടെ പഠിത്തവും എല്ലാം വല്ലാത്തൊരു അവസ്ഥയിലായിരിക്കുകയാണ്.  എന്തിനേറെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും കഴിയാതെ നിരവധി അസുഖങ്ങളാണ് കുട്ടികളിൽ ഇപ്പോൾ കാണപ്പെടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News