ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ് (ഗേറ്റ് 2022) പരീക്ഷയുടെ അഡ്മിറ്റ് കാർഡിനായി വിദ്യാർഥികൾ ഇനിയും കാത്തിരിക്കണം. ഔദ്യോഗിക വെബ്സൈറ്റ് gate.iitkgp.ac.in എന്നതിലാണ് അഡ്മിറ്റ് കാർഡ് റിലീസ് ചെയ്യുക. അഡ്മിറ്റ് റിലീസ് ചെയ്യുന്ന ദിവസം ഉടൻ പ്രഖ്യാപിക്കുമെന്ന് സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ
- അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ആദ്യം gate.iitkgp.ac.in സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന GATE 2022 ലിങ്കിൽ ക്ലിക്ക് ചെയ്യാം.
- ഇത് പുതിയ ഒരു ലോഗിൻ പേജിലേക്ക് കൊണ്ടുപോകും.
- ലോഗിൻ വിവരങ്ങൾ നൽകി ലോഗിൻ ചെയ്ത ശേഷം അഡ്മിറ്റ് കാർഡ് പരിശോധിക്കുക.
- അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തതിന് ശേഷം പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യാം.
നേരത്തെ, ഗേറ്റ് 2022 പരീക്ഷകൾ ഫെബ്രുവരി 5, 6, 12, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നു. ഐഐടി-ഖരഗ്പൂർ പുറപ്പെടുവിച്ച അറിയിപ്പ് അനുസരിച്ച്, മുകളിൽ സൂചിപ്പിച്ച തീയതികൾ താൽക്കാലികമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കോവിഡ് കേസുകൾ രാജ്യത്ത് ഉയരുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റിവച്ചേക്കാൻ സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
GATE 2022-ന്റെ അഡ്മിറ്റ് കാർഡുകൾ ജനുവരി 4-ന് വിതരണം ചെയ്യാൻ ഷെഡ്യൂൾ ചെയ്തിരുന്നു, അത് പിന്നീട് ജനുവരി 7 വരെ നീട്ടി. ഇപ്പോൾ, സൈറ്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് താൽക്കാലികമായി നിർത്തി. പുതിയ തീയതി സൈറ്റിൽ പരാമർശിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...