Alert..!! Petrol Diesel Rate: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിൽ വില വര്‍ദ്ധിച്ചു, പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില വര്‍ദ്ധിക്കുന്നു.  ഇന്ത്യയില്‍ ഇന്ധന വില വര്‍ദ്ധിക്കുമെന്ന് സൂചന നല്‍കി എണ്ണക്കമ്പനികള്‍.

Written by - Zee Malayalam News Desk | Last Updated : Sep 22, 2021, 01:50 PM IST
  • അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില വര്‍ദ്ധിക്കുന്നു. ഇന്ത്യയില്‍ ഇന്ധന വില വര്‍ദ്ധിക്കുമെന്ന് സൂചന നല്‍കി എണ്ണക്കമ്പനികള്‍.
  • ബ്രെന്‍റ് ക്രൂഡ് ഓയിലിന് ബാരലിന് 75.13 ഡോളറാണ് ഇന്നലത്തെ വില. കഴിഞ്ഞ 10 ദിവസത്തിനിടെ ക്രൂഡ് ഓയിൽ വിലയിൽ 3 ഡോളറിന്‍റെ വര്‍ദ്ധനവാണ് ഉണ്ടായിരിയ്ക്കുന്നത്‌.
Alert..!! Petrol Diesel Rate: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിൽ വില വര്‍ദ്ധിച്ചു, പെട്രോള്‍, ഡീസല്‍ വില  ഇനിയും കൂടും

New Delhi: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില വര്‍ദ്ധിക്കുന്നു.  ഇന്ത്യയില്‍ ഇന്ധന വില വര്‍ദ്ധിക്കുമെന്ന് സൂചന നല്‍കി എണ്ണക്കമ്പനികള്‍.

ബ്രെന്‍റ്  ക്രൂഡ് ഓയിലിന്  ബാരലിന് 75.13 ഡോളറാണ് ഇന്നലത്തെ വില.കഴിഞ്ഞ 10 ദിവസത്തിനിടെ  ക്രൂഡ് ഓയിൽ വിലയിൽ (Crude oil price)  3 ഡോളറിന്‍റെ വര്‍ദ്ധനവാണ് ഉണ്ടായിരിയ്ക്കുന്നത്‌  എന്ന്  ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. 

ഓഗസ്റ്റിലെ ശരാശരി ക്രൂഡ് ഓയിൽ  വില പരിശോധിക്കുമ്പോള്‍  ഈ മാസം ഏകദേശം  4–6 ഡോളറിന്‍റെ   വര്‍ദ്ധനവാണ് ഉണ്ടായിരിയ്ക്കുന്നത്.  ഇത് എണ്ണക്കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും  ക്രൂഡ് ഓയിൽ വില ഈ നിലയിൽ തുടർന്നാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും ഐഒസി വൃത്തങ്ങള്‍ അറിയിച്ചു.  

അതേസമയം, കഴിഞ്ഞ 17 ദിവസമായി രാജ്യത്ത് ഇന്ധന വില (Fuel Price) മാറ്റമില്ലാതെ തുടരുകയാണ്.  രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നുവെങ്കിലും വില  ഉയര്‍ന്നു തന്നെയാണ്. ഈ മാസം 5നാണ്  അവസാനമായി രാജ്യത്ത്  ഇന്ധനവിലയില്‍ മാറ്റമുണ്ടായത്.  

സെപ്റ്റംബര്‍ 5ന്  ഡല്‍ഹിയില്‍  പെട്രോളിനും ഡീസലിനും 15 പൈസയാണ് കുറഞ്ഞത്. അതേസമയം,  മുംബൈയില്‍ പെട്രോളിന് 13 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞിരുന്നു.  അതിനുമുന്‍പ് ആഗസ്റ്റ്‌ 24 നാണ് രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമുണ്ടായത്. കഴിഞ്ഞ  ഒരു മാസത്തിലേറെയായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡില്‍ തന്നെ തുടരുകയാണ്. 

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇന്ധന വില 100 രൂപയ്ക്ക് മുകളിലാണ്.  കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്‌നാട്‌,  ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും  ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും ചില ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്.  ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും  പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. 

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് രാജ്യത്ത്  എണ്ണക്കമ്പനികള്‍  ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണിയ്ക്കാണ്  പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. 

Also Read: Fuel Price Today: ഇന്ധനവിലയില്‍ മാറ്റമില്ലാതെ പതിനൊന്നാം ദിവസം..!! നിങ്ങളുടെ നഗരത്തില്‍ പെട്രോള്‍ ഡീസല്‍ വില അറിയാം

പ്രധാന നഗരങ്ങളിലെ ഇന്ധനവില  

ഡല്‍ഹിയില്‍ 1 ലിറ്റര്‍ പെട്രോളിന് വില 101.19 രൂപയാണ്. ഡീസല്‍ വില ലിറ്ററിന് 88.62 രൂപയുമാണ്.  മുംബൈയില്‍ 1 ലിറ്റര്‍ പെട്രോളിന്‍റെ  വില 107.26 രൂപയും  ഡീസല്‍ വില ലിറ്ററിന് 96.19 രൂപയുമാണ്‌.  ചെന്നൈയില്‍ ഇന്ന് പെട്രോള്‍ വില 98.96 രൂപയാണ്. ഡീസല്‍ വില 93.26 രൂപയുമാണ് തമിഴ്‌നാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാല്‍  ഇന്ധനവിലയില്‍ നേരിയ കുറവാണ് ഉള്ളത്.   

Also Read: Fuel Price Today: തുടര്‍ച്ചയായ ഒമ്പതാം ദിവസം മാറ്റമില്ലാതെ ഉയര്‍ന്ന നിലയില്‍ ഇന്ധന വില

അതേസമയം, കേരളത്തില്‍ തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് വില 103.42 രൂപയും  ഡീസലിന്  വില ലിറ്ററിന് 95.38 രൂപയുമാണ്.  കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.18 രൂപയും  ഡീസല്‍ ഒരു ലിറ്ററിന് 93.26 രൂപയുമാണ്‌.  കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ  വില 101.19 രൂപയും  ഡീസല്‍ വില 93.70 രൂപയുമാണ്‌ .  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News