ലക്നൗ: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനായി അയോധ്യയിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖർ എത്തി. ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രമുഖ നടൻമാരും നടിമാരും ഗായകരുമെല്ലാം അയോധ്യയിൽ എത്തിക്കഴിഞ്ഞു. ഗായകരായ ശങ്കർ മഹാദേവൻ, കൈലാഷ് ഖേർ, സോനും നിഗം, ബോളിവുഡ് താരങ്ങളായ അനുപം ഖേർ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശൽ, മാധുരി ദീക്ഷിത്, ജാക്കി ഷെറോഫ്, അയുഷ് മാൻ ഖുറാന, കങ്കണ റണാവത്ത്, രജനീകാന്ത്, രോഹിത്ത് ഷെട്ടി, കായിക താരം സൈന നെഹ്വാള് എന്നീ പ്രമുഖർ അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷിയാകും.
ഇന്ന് രാവിലെ ഹനുമാൻ ഗാർഹി ക്ഷേത്രത്തിൽ അനുപം ഖേർ പ്രാർത്ഥന നടത്തി. ഭഗവാൻ ശ്രീരാമനെ കാണുന്നതിന് മുമ്പ് ഹനുമാനെ പ്രാർത്ഥിക്കുക എന്നത് ഏറെ പ്രധാനമാണെന്ന് അനുപം ഖേർ പറഞ്ഞു. അയോധ്യയിലെ അന്തരീക്ഷം ഭക്തിനിർഭരമാണ്. എല്ലായിടത്തും ജയ് ശ്രീറാം വിളികൾ ഉയർന്നു കേൾക്കുന്നുവെന്നും ഇതാണ് യഥാർത്ഥ ദീപാവലി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: എന്താണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠ, എന്തൊക്കെയാണ് പ്രത്യേകതകൾ..?
ഭർത്താവ് ഡോ.ശ്രീറാം നേനെയോടൊപ്പമാണ് മാധുരി ദീക്ഷിത് അയോധ്യയിലെത്തിയത്. തിളക്കമാർന്ന മഞ്ഞ സാരിയാണ് മാധുരിയുടെ വേഷം. ചുവന്ന കുർത്തയും വൈറ്റ് പൈജാമയും ധരിച്ചാണ് ശ്രീറാം നേനെ എത്തിയത്. അതേസമയം, വൈറ്റ് കുർത്തയും പൈജാമയും ചുവപ്പും കറുപ്പും ഇടകലർന്ന സ്കാർഫും ധരിച്ചാണ് ജാക്കി ഷെറോഫ് എത്തിയത്.
മകൻ അഭിഷേക് ബച്ചനൊപ്പമാണ് ബോളിവുഡിലെ 'ഡോൺ' അമിതാഭ് ബച്ചൻ അയോധ്യയിലെത്തിയത്. വൈറ്റ് കുർത്തയും പൈജാമയുമാണ് അമിതാഭിന്റെ വേഷം. ബീഗ് നെഹ്റു ജാക്കറ്റുമുണ്ട്. മറുഭാഗത്ത് കാഷ്വൽ വസ്ത്രധാരണമാണ് അഭിഷേക് തിരഞ്ഞെടുത്തത്. നീല സാരിയിൽ സുന്ദരിയായി ആലിയ ഭട്ടും വൈറ്റ് കുർത്തയും മുണ്ടും ധരിച്ച് റൺബീർ കപൂറും എത്തിയപ്പോൾ വൈറ്റ് കുർത്തയും പൈജാമയുമാണ് രോഹിത് ഷെട്ടി ധരിച്ചത്. കുർത്തയും പൈജാമയും നെഹ്റു ജാക്കറ്റുമായിരുന്നു ആയുഷ്മാൻ ഖുറാനയുടെ വേഷം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.