ഡൽഹി: വന്ദേഭാരതുമായി ബന്ധപ്പെട്ട് വൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിദ്യാർത്ഥികൾക്ക് വന്ദേ ഭാരത് ട്രെയിനിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി. എന്നാൽ ചില പ്രത്യേക നിബന്ധനകളുടെ അടിസ്ഥനത്തിൽ മാത്രമാണ് സൗജന്യ യാത്ര ലഭിക്കുക. ഒഡീഷയിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് റെയിൽവേ മന്ത്രി ഈ അവസരം നൽകിയത്. സരസ്വതി വിദ്യാമന്ദിർ സ്കൂളിന്റെ നിർമാണത്തിന് മുന്നോടിയായി ഭൂമിപൂജയ്ക്കായി കട്ടക്കിലെത്തിയപ്പോഴാണ് റെയിൽവേ മന്ത്രി ഇക്കാര്യം അറിയിച്ചത്. സരസ്വതി വിദ്യാ മന്ദിർ സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 50 ഓളം വിദ്യാർത്ഥികൾക്കാണ് വന്ദേ ഭാരത് ട്രെയിനിൽ സൗജന്യ യാത്രയ്ക്ക് അവസരം ലഭിക്കുക. വന്ദേഭാരത് ട്രെയിനിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ കുട്ടികളും യാത്ര ചെയ്യുന്നതിനായി ആവേശത്തിലാണെന്ന് അറിയിച്ചു.
എങ്ങനെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്?
വിദ്യാർത്ഥികളുടെ ആഗ്രഹം കണ്ട് 50 വിദ്യാർത്ഥികൾക്ക് ഈ ട്രെയിനിൽ സൗജന്യ യാത്രയ്ക്ക് അവസരം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഈ 50 വിദ്യാർത്ഥികളെ മത്സരത്തിലൂടെയാണ് തിരഞ്ഞെടുക്കുക.
ഒഡീഷയ്ക്ക് ഉടൻ തന്നെ രണ്ടാം വന്ദേ ഭാരത് ലഭിക്കും
പുരിയിൽ നിന്ന് ഹൗറയിലേക്കുള്ള ഒഡീഷയിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി മോദി വീഡിയോ അവതരണത്തിലൂടെ 18ന് ഉദ്ഘാടനം ചെയ്തിരുന്നു. അതേസമയം, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒഡീഷയ്ക്ക് മറ്റൊരു വന്ദേ ഭാരത് ട്രെയിൻ സമ്മാനമായി ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വന്ദേ ഭാരത് എക്സ്പ്രസ് റൂർക്കേലയിൽ നിന്ന് ഭുവനേശ്വറിലേക്ക് ഓടിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ഒഡീഷയിലെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിന്റെ നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ട്. രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്‌പ്രസ് പുരിയിൽ നിന്ന് ഭുവനേശ്വർ, കട്ടക്ക്, ധെങ്കനൽ, അങ്കുൽ, സംബൽപൂർ, ജാർസുഗുഡ, സുന്ദർഗഡ് വഴി റൂർക്കേലയിലേക്ക് ഓടും. ഇത് പടിഞ്ഞാറൻ ഒഡീഷയിലെ ജനങ്ങൾക്ക് ഏറെ ഗുണം ചെയ്യും.
ALSO READ: കമ്പളയ്ക്കൊരുങ്ങി ബെംഗളൂരു നഗരം; ബോളിവുഡ് നടിമാർ അടക്കം മുഖ്യാതിഥികൾ
മോദി സർക്കാർ ഒരു പുതിയ പിഎൽഐ, അതായത് റെയിൽ ഘടകങ്ങൾക്കായുള്ള മാനുഫാക്ചറിംഗ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിനായി പ്രവർത്തിക്കുന്നതിനാൽ വന്ദേ ഭാരത് ട്രെയിനുകൾക്ക് കൂടുതൽ തദ്ദേശീയ ഘടകങ്ങൾ ഉണ്ടാകും. വിദേശ ഉൽപ്പാദന കമ്പനികളെ ആകർഷിക്കുന്നതിനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനുമായി റെയിൽ ഘടക നിർമ്മാതാക്കൾക്കായി ഒരു പിഎൽഐ പദ്ധതി ആവിഷ്കരിക്കാനാണ് സർക്കാർ ഒരുങ്ങുന്നു.
നമ്മുടെ ജനങ്ങളുടെ ഗതാഗതത്തിന്റെ ജീവനാഡിയാണ് ഇന്ത്യൻ റെയിൽവേ. ജനസാന്ദ്രതയുള്ള നമ്മുടെ രാജ്യത്ത്, ആളുകളുടെ ഗതാഗതത്തിൽ ട്രെയിനുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം ഇന്ത്യൻ റെയിൽവേ വിവിധ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കാലാകാലങ്ങളിൽ നിരവധി പുതിയ നിയമങ്ങളും ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...