New Delhi: രാജ്യത്ത് Covid Vaccine സൗജന്യമായി നല്കുമെന്നുള്ള തന്റെ പ്രസ്താവനയില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ..
സൗജന്യ Covid Vaccine ആരോഗ്യപ്രവർത്തകർ അടക്കം 3 കോടി പേർക്ക് മാത്രമേ നല്‍കൂ എന്നദ്ദേഹം വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ മുൻഗണനയിലുള്ള മൂന്ന് കോടി പേർക്ക് മാത്രമേ സൗജന്യ വാക്സിൻ നൽകുകയുള്ളൂ. അതായത്, ഒരു കോടി ആരോഗ്യപ്രവർത്തകരും രണ്ട് കോടി ഫ്രണ്ട് ലൈൻ പ്രവർത്തകരും അടക്കം മൂന്ന് കോടി പേർക്ക് ആദ്യ ഘട്ടത്തിൽ സൗജന്യ വാക്സിൻ നൽകുമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ബാക്കിയുള്ള 27 കോടി മുൻഗണന വിഭാഗത്തിൽപ്പെട്ടവർക്ക് എങ്ങനെ വാക്സിൻ വിതരണം നടത്തുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും മന്ത്രിയുടെ ട്വീറ്റിൽ പറയുന്നു.
ആദ്യം വാക്സിനേഷന് നടത്തുക രാജ്യത്തെ 30കോടി ആളുകള്‍ക്കാണ്. ഇതിനുള്ള പ്രത്യേക ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തയ്യാറാക്കിക്കഴിഞ്ഞു. ഇതില്‍ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകരാണ്. 2 കോടി frontline workers ആണ്. അതായത് രാജ്യത്തെ പോലീസ് സേന, ശുചിത്വ തൊഴിലാളികള്‍, സേനാംഗങ്ങള്‍ എന്നിവര്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടും.
കോവിഡ് വാക്സിന് (Covid Vaccine) സൗജന്യമായി ലഭിക്കുമോ അതോ വില നല്‍കേണ്ടി വരുമോ? ഡല്‍ഹിയില്‍ മാത്രം ഫ്രീയായി ലഭിക്കുമോ? എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഡല്‍ഹിയില്‍ മാത്രമല്ല രാജ്യം മുഴുവന്‍ വാക്സിന് ഫ്രീയായി നല്‍കുമെന്നായിരുന്നു അദ്ദേഹം നല്കിയ മറുപടി...!!
അതേസമയം, രാജ്യത്ത് സൗജന്യ വാക്സിൻ നൽകുമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു. മുന്‍പ്, ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ BJP തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സംസ്ഥാനത്തിന് സൗജന്യ കോവിഡ് വാക്സിന് വാഗ്ദാനം ചെയ്തിരുന്നു. ഇത് വിവാദത്തിന് വഴിതെളിച്ചിരുന്നു.
രാജ്യത്ത് എല്ലാവർക്കും വാക്സിൻ സൗജന്യമായിരിക്കില്ലെന്നായിരുന്നു മുന്‍പ് കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ ഡോ. വിനോദ് പോള്‍ പറഞ്ഞിരുന്നത്. മുപ്പത് കോടി പേരുടെ വാക്സിനേഷനുള്ള ചിലവ് മാത്രമേ സർക്കാർ വഹിക്കുകയുള്ളൂ എന്നായിരുന്നു നീതി ആയോഗ് അംഗവും കോവിഡ് ടാസ്ക് ഫോഴ്സ് തലവനുമായ ഡോ. വിനോദ് പോള്‍ പറഞ്ഞിരുന്നത്.
Also read: COVID Vaccine: രാജ്യത്ത് ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും Dry Run
അതേസമയം, വാക്സിന് മൂന്ന് ദിവസത്തിനുള്ളില്‍ എത്തുമെന്നാണ് പ്രതീക്ഷ യെന്നും എത്ര ഡോസ് വാക്സിന് ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല എന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ വ്യക്തമാക്കി.