ന്യൂഡല്‍ഹി: കേരളത്തിൻറെ മുൻ ഗവർണറും കേന്ദ്ര മന്ത്രിയുമായിരുന്ന ആർ.എൽ ഭാട്ടിയ (Ex-Union minister RL Bhatia) അന്തരിച്ചു.രഘുനന്ദൻ ലാൽ ഭാട്ട്യ എന്നാണ് മുഴുവൻ പേര്.100 വയസായിരുന്നു. കോവിഡ് (Kerala) ബാധിച്ചതിനെ തുടര്‍ന്ന് അമൃത്സറിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
23 ജൂൺ 2004 മുതൽ 10 ജൂലൈ 2008 വരെ കേരളത്തിന്റെ ഗവർണ്ണറായിരുന്നു. 10 July 2008 to 28 June 2009 വരെ ബിഹാറിന്റെ ഗവർണ്ണറായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.2004ൽ സിക്കന്ദർ ഭക്തിന്റെ നിര്യാണത്തിനുശേഷം അദ്ദേഹം കേരളത്തിന്റെ ഗവർണ്ണറായി ചുമതലയേറ്റു. നാലു വർഷത്തിനുശേഷം അദ്ദേഹം ബിഹാർ ഗവർണ്ണറായി.
ALSO READ:ലോകത്തിന് മാതൃകയായ ഇന്ത്യൻ വാക്സിൻ നയം: മറ്റ് രാജ്യങ്ങൾ ഭയന്ന് മാറി, ഇന്ത്യ ഗവേഷണം ആരംഭിച്ചു
വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1972 മുതല്‍ ആറുതവണ കോണ്‍ഗ്രസ് പ്രതിനിധിയായി അമൃത്സറില്‍നിന്ന് ലോക്സഭയിലെത്തി. ദേവി ഭാട്ട്യയും അറൂറാമൽ ഭാട്ട്യയും ആയിരുന്നു അർ . എൽ. ഭാട്ട്യയുടെ മാതാപിതാക്കൾ.
ALSO READ: 15 ദിവസത്തിനുള്ളിൽ 1.92 കോടി വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്രം
പഞ്ചാബിലെ അമൃതസറിലാണ് അദ്ദേഹം ജനിച്ചത്. ഇന്നത്തെ പാകിസ്താനിലുള്ള ലഹോറിലെ പഞ്ചാബ് സർവ്വകലാശാലയിലാണ് അദ്ദേഹം തന്റെ ബിരുദം നേടിയത്. ഇവിടെനിന്ന് അദ്ദേഹം എൽ. എൽ. ബി എടുത്തു.
1980, 1985, 1992, 1996,1999 എന്നീ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം പാർലിമെന്റ് അംഗമായി. അദ്ദേഹം July 1992 until 1993 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.