Karnataka reports First Zika Virus case: ആദ്യ സിക്ക വൈറസ് ബാധ കര്‍ണാടകയില്‍ സ്ഥിരീകരിച്ചു. റായ്ച്ചൂര്‍ സ്വദേശിയായ അഞ്ച് വയസുകാരിക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഇത് സംസ്ഥാനത്തെ ആദ്യ സംഭവമാണെന്നും സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എല്ലാ കാര്യങ്ങളും ചെയ്യാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Also Read: പ്രധാനമന്ത്രി മോദിയെ 'വധിക്കാന്‍' ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് രാജാ പടേരിയ അറസ്റ്റില്‍
സിക്ക വൈറസ് സ്ഥിരീകരിച്ചതായി പൂനെലാബിൽ നിന്നും റിപ്പോര്‍ട്ട് ലഭിച്ചു. ഡിസംബര്‍ 5 ന് നൽകിയ സാമ്പിളിൽ ഡിസംബര്‍ 8 ന് റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തു. മൂന്ന് സാമ്പിളുകള്‍ അയച്ചതില്‍ രണ്ടെണ്ണം നെഗറ്റീവും ഒന്ന് പോസിറ്റീവുമായിരുന്നുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രോഗത്തെ കുറിച്ചുള്ള ചോദ്യത്തിന് 'ജാഗ്രത പാലിക്കുകയാണ്' വേണ്ടതെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്. മാത്രമല്ല ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ സിക്ക വൈറസ് കേസുകള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. എങ്കിലും കര്‍ണ്ണാടകയില്‍ ഇത് ആദ്യമായി സ്ഥിരീകരിച്ച കേസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ പരിശോധനയ്ക്കായി വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Also Read: രണ്ട് ഭാര്യമാരും ഒരേ സമയം ഗർഭിണി, അർമാൻ മാലികിന്റെ വെളിപ്പെടുത്തൽ വൈറലാകുന്നു
എന്തായാലും കർണ്ണാടകയിൽ സിക്ക വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ ആശങ്കയുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാവരേയും പേടിപ്പിക്കുന്ന ഈ സിക്ക വൈറസ് എന്താണ്? അറിയാം...
എന്താണ് സിക്ക വൈറസ്?
ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ അണുബാധകള്‍ പരത്തുന്ന ഈഡിസ് വിഭാഗത്തിൽപെട്ട കൊതുക് കടിക്കുന്നതിലൂടെയാണ് സിക്ക വൈറസ് രോഗം പകരുന്നത്. സിക്ക വൈറസ് 1947 ല്‍ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ആദ്യം കണ്ടെത്തിയത്. ശേഷം ഇത് ആഫ്രിക്ക, പസഫിക് ദ്വീപുകൾ, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ ബാധിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ അറിയിപ്പനുസരിച്ച് ഈഡിസ് കൊതുകുകള്‍ സാധാരണയായി പകല്‍ സമയത്തും അതിരാവിലെയും വൈകുന്നേരവുമാണ് കടിക്കുന്നത്.
Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ഭൂരിഭാഗം ആളുകളിലും സിക്ക വൈറസ് ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കില്ലയെങ്കിലും ഗര്‍ഭിണികലെ ഇത് ബാധിച്ചാൽ ഗര്‍ഭസ്ഥശിശുവിന് വളരെ അപകടകരമായിരിക്കും. ഈ അണുബാധ കുഞ്ഞുങ്ങൾക്ക് മസ്തിഷ്‌ക വൈകല്യം അല്ലെങ്കില്‍ കണ്‍ജെനിറ്റല്‍ സിക്ക സിന്‍ഡ്രോം എന്നിങ്ങനെയുളള രോഗങ്ങളുണ്ടാക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...