Exit Poll Results 2023: രാജസ്ഥാനില്‍ BJP, മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, തെലങ്കാനയില്‍ ഭരണമാറ്റം പ്രവചിച്ച് എക്സിറ്റ് പോള്‍

Exit Poll Results 2023: രാജസ്ഥാനില്‍ ബിജെപി ഭരണം പിടിക്കുമെന്ന സൂചനയാണ് ഒട്ടുമിക്ക സര്‍വേകളും പ്രവചിക്കുന്നത്.  രാജസ്ഥാനില്‍ നൂറിലധികം സീറ്റുകളാണ് ഒട്ടു മിക്ക എക്സിറ്റ് പോളുകളും BJP യ്ക്ക് നല്‍കുന്നത്. അതായത് രാജസ്ഥാനില്‍ ഭരണമാറ്റം ഉറപ്പാക്കുകയാണ് ബിജെപി.  

Written by - Zee Malayalam News Desk | Last Updated : Nov 30, 2023, 08:59 PM IST
  • ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ്‌ ഭൂരിപക്ഷം നേടുമെന്നാണ് എല്ലാ എക്സിറ്റ് പോള്‍ സര്‍വേകളും പറയുന്നത്.
Exit Poll Results 2023:  രാജസ്ഥാനില്‍ BJP, മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, തെലങ്കാനയില്‍ ഭരണമാറ്റം പ്രവചിച്ച് എക്സിറ്റ് പോള്‍

Exit Poll Results 2023: രാജസ്ഥാൻ,  മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ 5 സംസ്ഥാനങ്ങളില്‍ നടന്ന വാശിയേറിയ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തു വന്നു. 

Also Read:  Financial Rules Changes: ഡിസംബര്‍ മുതല്‍ 5 സാമ്പത്തിക, സാങ്കേതിക നിയമങ്ങളില്‍ മാറ്റം 

നിയമസഭ തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിള്‍  രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് ഭരണം നടത്തുമ്പോൾ മധ്യപ്രദേശിൽ ബിജെപിയാണ് ഭരണകക്ഷി. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തുടർച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന ഭാരത് രാഷ്ട്ര സമിതിയാണ് തെലങ്കാന ഭരിക്കുന്നത്. മിസോറാമിൽ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് സംസ്ഥാനം നിലനിർത്താൻ ശ്രമിക്കുമ്പോൾ ബിജെപിയും കോൺഗ്രസും അട്ടിമറി വിജയത്തിനായി ശ്രമിക്കുകയാണ്. 

Also Read:  Telangana Exit Poll 2023: തെലങ്കാനയില്‍ BRSനെ അട്ടിമറിയ്ക്കുമോ കോണ്‍ഗ്രസ്‌? ത്രികോണ മത്സരത്തില്‍ താമര വിജയം കൊയ്യുമോ?   
 
ഏറെ അമ്പരപ്പിക്കുന്നതാണ് ഇത്തവണത്തെ പ്രവചനങ്ങള്‍.  രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ ടുഡേയ്‌സ് ചാണക്യ, സി-വോട്ടർ, ആക്‌സിസ് മൈ ഇന്ത്യ, ജാൻ കി ബാത്ത്, പോൾസ്‌ട്രാറ്റ് എന്നിവയുൾപ്പെടെ അഞ്ച് പ്രമുഖ പോളിംഗ് ഏജൻസികളിൽ നിന്നുള്ള പ്രവചനങ്ങളുടെ ഒരു പ്രത്യേക സംയോജനമാണ് Zee News ഡിജിറ്റൽ നൽകുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ സാധ്യതകളെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകാനാണ് ഈ സൂക്ഷ്മ എക്സിറ്റ് പോളുകൾ ലക്ഷ്യമിടുന്നത്. 

Also Read:  Winter Session Of Parliament: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം, 18 ബില്ലുകൾ സർക്കാർ അവതരിപ്പിക്കും 
 
രാജസ്ഥാനില്‍ ബിജെപി ഭരണം പിടിക്കുമെന്ന സൂചനയാണ് ഒട്ടുമിക്ക സര്‍വേകളും പ്രവചിക്കുന്നത്.  രാജസ്ഥാനില്‍ നൂറിലധികം സീറ്റുകളാണ് ഒട്ടു മിക്ക എക്സിറ്റ് പോളുകളും BJP യ്ക്ക് നല്‍കുന്നത്. അതായത് രാജസ്ഥാനില്‍ ഭരണമാറ്റം ഉറപ്പാക്കുകയാണ് ബിജെപി.  

മധ്യപ്രദേശില്‍ തൂക്കുസഭയെന്ന സൂചനയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ക്കുമ്പോള്‍ സംസ്ഥാനത്ത് ചെറുപാര്‍ട്ടികള്‍ നിര്‍ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്ന വിലയിരുത്തല്‍  

അതേസമയം,ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ്‌ ഭൂരിപക്ഷം നേടുമെന്നാണ് എല്ലാ എക്സിറ്റ് പോള്‍ സര്‍വേകളും പറയുന്നത്. അതായത്, 5 വര്‍ഷത്തേയ്ക്ക് ഭൂപേഷ് ബാഗേലിന് കസേര ഉറപ്പിക്കാം. എന്നിരുന്നാലും നേരിയ വ്യത്യാസത്തില്‍ BJP നിലകൊള്ളുന്നുണ്ട്. 

തെലങ്കാനയില്‍ ഭരണമാറ്റം ഉണ്ടാകുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. ഭരണ കക്ഷിയായ ബിആര്‍എസിനെ പിന്തള്ളി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന.

അതേസമയം, ഇക്കുറി മിസോറാമില്‍ സോറം പീപ്പിള്‍ മൂവ്‌മെന്റിനാണ് മുന്‍തൂക്കം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.    

Trending News