Medicine Price Hike: ഏപ്രിൽ 1 മുതൽ മരുന്നുകളുടെ വില വർദ്ധിക്കും

Medicine Price Hike:  വാർഷിക മൊത്തവില സൂചികയിലെ ( Wholesale Price Index - WPI) മാറ്റത്തിന് അനുസൃതമായി ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വര്‍ദ്ധന അനുവദിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. വില വര്‍ദ്ധിക്കുന്ന മരുന്നുകളുടെ കൂട്ടത്തില്‍ വേദനസംഹാരികൾ മുതൽ ആൻറിബയോട്ടിക്കുകൾ വരെ ഉള്‍പ്പെടും.

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 03:27 PM IST
  • വാർഷിക മൊത്തവില സൂചികയിലെ ( Wholesale Price Index - WPI) മാറ്റത്തിന് അനുസൃതമായി ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വര്‍ദ്ധന അനുവദിക്കാൻ സർക്കാർ ഒരുങ്ങുകയാണ്.
Medicine Price Hike: ഏപ്രിൽ 1 മുതൽ  മരുന്നുകളുടെ വില വർദ്ധിക്കും

Essential Medicine Price Hike: വിലക്കയറ്റത്തിന്‍റെ ആഘാതത്തില്‍ വലയുന്ന സാധാരണക്കാര്‍ക്ക്  മറ്റൊരു ഇരുട്ടടി കൂടി... ഏപ്രിൽ 1 മുതൽ അവശ്യ മരുന്നുകളുടെ വില വർദ്ധിക്കും. 

വില വര്‍ദ്ധിക്കുന്ന മരുന്നുകളുടെ കൂട്ടത്തില്‍ വേദനസംഹാരികൾ മുതൽ ആൻറിബയോട്ടിക്കുകൾ വരെ ഉള്‍പ്പെടും. അതായത്, ഏപ്രില്‍ 1 മുതല്‍ ആളുകൾക്ക് അവശ്യ മരുന്നുകൾക്കായി കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നേക്കാം. പണപ്പെരുപ്പത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് മറ്റൊരു ഞെട്ടൽ കൂടിയാണ് മരുന്ന് വില കൂടുന്നതോടെ ലഭിക്കാന്‍ പോകുന്നത്. 

Also Read:  Aadhaar PAN Linking: നിങ്ങള്‍ ഇതിനോടകം ആധാര്‍ - പാന്‍ ലിങ്ക് ചെയ്തുവോ? എങ്ങിനെ പരിശോധിക്കാം?

വാർഷിക മൊത്തവില സൂചികയിലെ ( Wholesale Price Index - WPI) മാറ്റത്തിന് അനുസൃതമായി ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വര്‍ദ്ധന അനുവദിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. ഇതാണ് വില വര്‍ദ്ധനയ്ക്ക് കാരണമാകുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് മരുന്നുകളുടെ വിലയിൽ 12% വരെ വര്‍ദ്ധനയുണ്ടായേക്കും. നാണയപ്പെരുപ്പം വര്‍ദ്ധിക്കുന്ന  സാഹചര്യത്തിൽ മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കണമെന്ന് ഫാർമ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു.

Also Read:  Road Safety Rules: റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ ഭൂരിഭാഗം ഇന്ത്യക്കാരും വീഴ്ച വരുത്തുന്നു, നിതിൻ ഗഡ്കരി
 
900 മരുന്നുകളുടെ വില വർദ്ധിച്ചേക്കും

ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വേദനസംഹാരികൾ, ആൻറി-ഇൻഫെക്റ്റീവുകൾ, ആൻറിബയോട്ടിക്കുകൾ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകൾ എന്നിവയുൾപ്പെടെ 900 ല്‍ അധികം മരുന്നുകളുടെ വില 12% ത്തിലധികം വർദ്ധിച്ചേക്കാം. തുടർച്ചയായി രണ്ടാം വർഷമാണ് ഷെഡ്യൂൾ ചെയ്യാത്ത മരുന്നുകളുടെ വിലയിൽ കനത്ത വര്‍ദ്ധന ഉണ്ടാകുന്നത്.

Also Read:  Weekly Predictions: ഇടവം, ധനു രാശിക്കാർക്ക് ഈ ആഴ്ച ഭാഗ്യോദയം, ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും

 മരുന്നുകളുടെ വില വര്‍ഷത്തില്‍ ഒരിയ്ക്കല്‍ പുനര്‍ നിര്‍ണ്ണയിക്കാറുണ്ട്.  രണ്ടു തരം മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. വിലനിയന്ത്രണ പട്ടികയില്‍ പെടുന്നതും ഈ പട്ടികയില്‍ പെടാത്തതും. അതായത്,  ഷെഡ്യൂൾഡ് ആന്‍ഡ്‌ നോണ്‍ ഷെഡ്യൂൾഡ് മരുന്നുകള്‍. നിയമം അനുസരിച്ച് ഷെഡ്യൂൾ ചെയ്ത മരുന്നുകളുടെ വിലയില്‍ നിയന്ത്രണം ഉണ്ടാകും. എന്നാല്‍, നോൺ-ഷെഡ്യൂൾഡ് വിഭാഗത്തില്‍ വരുന്ന മരുന്നുകളുടെ വില 10 ശതമാനം വരെ വർദ്ധിപ്പിക്കാം. എന്നാൽ, ചട്ടപ്രകാരം സർക്കാർ അനുമതിയില്ലാതെ ഷെഡ്യൂൾ ചെയ്യാത്ത മരുന്നുകളുടെ വില  വര്‍ദ്ധിപ്പിക്കാനാകില്ല.

എന്ത് അടിസ്ഥാനത്തിലാണ് മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുന്നത്

മുൻ കലണ്ടർ വർഷത്തിലെ വാർഷിക മൊത്തവില സൂചിക (WPI) പ്രകാരം എല്ലാ വർഷവും ഏപ്രിൽ 1-നോ അതിനുമുമ്പോ ഷെഡ്യൂൾ ചെയ്ത മരുന്നുകളുടെ വില പരിഷ്കരിക്കാൻ ഡ്രഗ് പ്രൈസ് റെഗുലേറ്റർ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിക്ക് (NPPA) അനുമതിയുണ്ട്. 2013ലെ ഡ്രഗ് പ്രൈസ് കൺട്രോൾ ഓർഡറിലെ ക്ലോസ് 16ൽ ഇത് സംബന്ധിച്ച് ചട്ടമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ, NPPA എല്ലാ വർഷവും മരുന്നുകളുടെ വില പരിഷ്കരിക്കുന്നു, പുതിയ വിലകൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News