Dr Subhash Chandra: സീ-സോണി‌ കരാർ തകർത്തത് മാധബി ബുച്ച്; ഗുരുതര ആരോപണങ്ങളുമായി എസ്സെൽ ഗ്രൂപ്പ് ചെയർമാൻ

എസ്സെൽ ഗ്രൂപ്പുമായി സഹകരിച്ചിരുന്ന മ്യൂച്ചൽ ഫണ്ടുകൾക്ക് നേരെയും സെബി മേധാവി മാധവി പുരി ബുച്ച് തിരിഞ്ഞുവെന്നും സുഭാഷ് ചന്ദ്ര പറ‍ഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Sep 3, 2024, 05:44 PM IST
  • എസ്സെൽ ഗ്രൂപ്പിനെ ഉപദ്രവിക്കാൻ ചിലർ ശ്രമിക്കുന്നതായി താൻ 2019ൽ തന്നെ വെളിപ്പെടുത്തിയിരുന്നുവെന്ന് സുഭാഷ് ചന്ദ്ര ചൂണ്ടിക്കാട്ടി.
  • അന്ന് ഗ്രൂപ്പിനെ ഉപദ്രവിക്കാൻ ശ്രമിച്ചത് മാധവി പുരി ബുച്ചാണെന്ന് ഡോ.സുഭാഷ് ചന്ദ്ര പറഞ്ഞു.
Dr Subhash Chandra: സീ-സോണി‌ കരാർ തകർത്തത് മാധബി ബുച്ച്; ഗുരുതര ആരോപണങ്ങളുമായി എസ്സെൽ ഗ്രൂപ്പ് ചെയർമാൻ

സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്സെൽ ഗ്രൂപ്പ് ചെയർമാൻ ഡോ.സുഭാഷ് ചന്ദ്ര. സീ-സോണി ലയനവുമായി ബന്ധപ്പെട്ട കേസുകൾ പരിഹരിക്കാൻ മാധബി പുരി ബുച്ച് കൈക്കൂലി ആവശ്യപ്പെട്ടെന്നും 2019 മുതൽ അവർ എസ്സെൽ ഗ്രൂപ്പിനെ ദ്രോഹിക്കുകയാണെന്നും ഡോ.സുഭാഷ് ചന്ദ്ര വെളിപ്പെടുത്തി.
 
എസ്സെൽ ഗ്രൂപ്പിനെ ഉപദ്രവിക്കാൻ ചിലർ ശ്രമിക്കുന്നതായി താൻ 2019ൽ തന്നെ വെളിപ്പെടുത്തിയിരുന്നുവെന്ന് സുഭാഷ് ചന്ദ്ര ചൂണ്ടിക്കാട്ടി. അന്ന് ഗ്രൂപ്പിനെ ഉപദ്രവിക്കാൻ ശ്രമിച്ചത് മാധവി പുരി ബുച്ചാണെന്ന് ഡോ.സുഭാഷ് ചന്ദ്ര പറഞ്ഞു. ഗ്രൂപ്പിന് ദോഷം വരുത്തുന്ന പല ഇടപെടലുകളും അവർ നടത്തി. സീ എന്റർടെയിൻമെന്റ് എറ്റർപ്രൈസസ് ലിമിറ്റഡും സോണിയും തമ്മിലുള്ള ലയനവുമായി ബന്ധപ്പെട്ട കേസുകൾ ഒത്തുതീർപ്പാക്കാൻ സെബി മേധാവി കൈക്കൂലി ചോദിച്ചെന്നും ഡോ.സുഭാഷ് ചന്ദ്ര പറഞ്ഞു. 

Also Read: Pappanamcode fire: പാപ്പനംകോട് വൻ തീപിടിത്തം; രണ്ട് മരണം, രണ്ട് പേർക്ക് ​ഗുരുതര പൊള്ളൽ

 

എസ്സെൽ ഗ്രൂപ്പുമായി സഹകരിച്ചിരുന്ന മ്യൂച്ചൽ ഫണ്ടുകൾക്ക് നേരെയും മാധവി പുരി ബുച്ച് തിരിഞ്ഞു. രണ്ട് ഫണ്ടുകൾക്ക്  അവർ അനാവശ്യമായി പിഴ ചുമത്തി. മഞ്ജിത്ത് സിംഗ് എന്ന ഇടനിലക്കാരൻ തന്നെ സമീപിച്ചെന്നും കേസുകൾ എല്ലാം മാധബി പുരി ബുച്ചും അവരുടെ ഭർത്താവുമായി സംസാരിച്ച് പരിഹരിക്കാമെന്നും അയാൾ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു. നൂറുകണക്കിന് കോടി രൂപയാണ് ആവശ്യപ്പെട്ടത്. 

മാധവി പുരി ബുച്ചുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ സീയിൽ വരുന്നതിൽ അവർ ദേഷ്യപ്പെട്ടതായും സുഭാഷ് ചന്ദ്ര പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോൾ മോശമായി പെരുമാറി. വിഷയം സംബന്ധിച്ച് ധനമന്ത്രിക്ക് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. ധനമന്ത്രി തിരക്കിലായിരിക്കാം. സീ എൻ്റർടെയ്ൻമെൻ്റ് ലിമിറ്റഡും സോണിയും തമ്മിലുളള കരാർ പൊളിഞ്ഞതിന് മാധവി പുരി ബുച്ച് ആണ് ഉത്തരവാദി. റീട്ടെയിൽ ഓഹരി ഉടമകൾക്കുണ്ടായ നഷ്ടത്തിന് ബുച്ചും ഉത്തരവാദിയാണെന്ന് സുഭാഷ് ചന്ദ്ര ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News