ഡൽഹിയിൽ വൈദ്യുതി നിരക്ക് വർദ്ധിച്ചിട്ടില്ല, എങ്കിലും ബിൽ മുമ്പത്തേക്കാൾ കൂടുതൽ വരും!

ഡൽഹി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (DERC) വൈദ്യുതി ബില്ലിലെ പെൻഷൻ സർചാർജ് 2% വർദ്ധിപ്പിച്ചു. പുതിയ വൈദ്യുതി നിരക്ക് ഒക്ടോബർ 1 മുതൽ അതായത് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.  

Written by - Ajitha Kumari | Last Updated : Oct 1, 2021, 06:59 AM IST
  • പെൻഷൻ സർചാർജിൽ 2% വർദ്ധനവ്
  • ഇപ്പോൾ 5 മുതൽ 7% വരെ പെൻഷൻ സർചാർജ്
  • പ്രതി യൂണിറ്റ് നിരക്കിൽ മാറ്റമില്ല
ഡൽഹിയിൽ വൈദ്യുതി നിരക്ക് വർദ്ധിച്ചിട്ടില്ല, എങ്കിലും ബിൽ മുമ്പത്തേക്കാൾ കൂടുതൽ വരും!

ന്യൂഡൽഹി: നിങ്ങൾ ഡൽഹിയിലാണ് താമസിക്കുന്നതെങ്കിൽ ഇനി നിങ്ങൾ വൈദ്യുതി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.  കാരണം  2021 ഒക്ടോബർ മുതൽ തലസ്ഥാനത്ത് വൈദ്യുതി ബിൽ വർദ്ധിക്കും. 

വൈദ്യുതി നിരക്കുകൾ വർദ്ധിച്ചിട്ടില്ല. വൈദ്യുതി ബില്ലിലെ (Electricity Bill) പെൻഷൻ സർചാർജ് 2%വർദ്ധിക്കുമെന്ന് സെപ്റ്റംബർ 30 ന് ഡൽഹി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (DERC) പ്രഖ്യാപിച്ചു. 2021-22 ലെ പുതിയ വൈദ്യുതി നിരക്ക് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഡിഇആർസി (DERC) അറിയിച്ചു.

Also Read: Electricity Saving Tips: ഈ 4 രീതികൾ സ്വീകരിക്കുന്നതിലൂടെ വൈദ്യുതി ബിൽ ഉറപ്പായും കുറയും, ശ്രദ്ധിക്കുക

പെൻഷൻ ട്രസ്റ്റ് സർചാർജ് 2 ശതമാനം വർദ്ധിച്ചു

വൈദ്യുതി നിരക്കുകളിൽ ഒരു പുതിയ ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഡിഇആർസി യൂണിറ്റ് ഊർജ്ജ ചെലവ്, ഫിക്സഡ് ചാർജുകൾ എന്നിവ പോലുള്ള അധിക ചിലവ് പഴയതുപോലെ തന്നെ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. 2% വർദ്ധനവ് 'പെൻഷൻ ട്രസ്റ്റ് സർചാർജിൽ' മാത്രമാണ്. പെൻഷൻ ട്രസ്റ്റ് സർചാർജ് 5% ൽ നിന്ന് 7% ആയി ഉയർത്തിയിട്ടുണ്ട്.

പെൻഷൻ സർചാർജ് 3.8 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ഉയർത്താൻ കഴിഞ്ഞ വർഷം ഡിഇആർസി ഓർഡർ നൽകിയിരുന്നു.

എന്താണ് പെൻഷൻ ട്രസ്റ്റ് സർചാർജ് (What is Pension Trust Surcharge)

വൈദ്യുതി വകുപ്പിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകാൻ പെൻഷൻ സർചാർജ് ഈടാക്കുന്നു. സർചാർജിൽ നിന്ന് ശേഖരിച്ച ഫണ്ടുകൾ വൈദ്യുതി വിതരണ കമ്പനികളുമായി (ഡിസ്കോം) പങ്കിടുന്നു.

Also Read: സംസ്ഥാനത്തിന് പുറത്തു നിന്നും വൈദ്യുതി എത്തിച്ചു; കേരളത്തിലെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

ഈ ഫണ്ട് ഡിസ്കോമുകളുടെ നഷ്ടം നികത്താനും സഹായിക്കുന്നു. ഡൽഹിയിലെ വൈദ്യുതി ബില്ലിൽ ജിഎസ്ടിയും രണ്ട് സർചാർജുകളും ഉൾപ്പെടുന്നു. റെഗുലേറ്ററി അസറ്റ് സർചാർജിൽ മാറ്റമുണ്ടാകില്ല. ഇത് പഴയതുപോലെ 8% ആയി തുടരും.

കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാത്തതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ജനങ്ങളെ അഭിനന്ദിച്ചു. 'ഡൽഹിക്ക് അഭിനന്ദനങ്ങൾ. ഡൽഹിയിൽ തുടർച്ചയായ ഏഴാം വർഷവും വൈദ്യുതി വിലയിൽ മാറ്റമില്ല.

Also Read: Horoscope 01 October: ഈ രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ മാറാൻ പോകുന്നു, ഒപ്പം ധനലാഭവും 

ഒരു വശത്ത് മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി വില ആകാശത്തെ തൊടുമ്പോൾ, ഡൽഹിക്കാർക്ക് 24 മണിക്കൂർ കുറഞ്ഞ വൈദ്യുതി മാത്രമല്ല 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും ലഭിക്കുന്നുവെന്നും  ട്വീറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News