Earth quake in Andaman: ആൻഡമാൻ നിക്കോബാറിൽ ഭൂചലനം. ആൻഡമാനിലെ പോർട്ട് ബ്ലെയറിൽ വ്യാഴാഴ്‌ച റിക്‌ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു.
An earthquake of magnitude 4.3 occurred 253km SSE of Portblair, Andaman and Nicobar island, at around 2.29 am on Nov 10. The depth of the earthquake was 10 km below the ground: National Center for Seismology pic.twitter.com/rFhvSvnRK8
— ANI (@ANI) November 9, 2022
Also Read: നേപ്പാളിൽ ഭൂചലനം; മൂന്ന് മരണം, റിക്ടർ സ്കെയിലിൽ തീവ്രത 6.3, ഡൽഹിയിലും നോയിഡയിലും തുടർ ചലനം
പുലർച്ചെ 2.29 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിന്റെ ആഴം ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ താഴെയായിരുന്നു. ഭൂചലനത്തിൽ ആളപായമോ നാശ നഷ്‌ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ വൈകാതെ പുറത്തുവരും.
Also Read: വ്യാഴം നേർരേഖയിൽ: നവംബർ 24 മുതൽ ഈ 6 രാശിക്കാർക്ക് അടിപൊളി സമയം
ബുധനാഴ്‌ച ദേശീയ തലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെട്ടതിനെ പിന്നാലെയാണ് ഇന്ന് ആൻഡമാനിൽ ഭൂചലനം റിപ്പോർട്ട് ചെയ്തത്. പുലർച്ചെ 1.57 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാൾ ആയിരുന്നു പ്രഭവകേന്ദ്രം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു രേഖപ്പെടുത്തിയത്. അതുപോലെ ഇന്നലെ രാവിലെ 6.27 ന് ഉത്തരാഖണ്ഡിലും റിക്‌ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. പിത്തോർഗഡിൽ അഞ്ച് കിലോമീറ്റർ ആഴത്തിലുള്ള ഭാഗമാണ് പ്രഭവകേന്ദ്രം. ഒരിടത്തും ആളപായമായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.