​DCGI: ഗുണനിലവാരമില്ല, രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡിസിജിഐ

18 മരുന്ന് നിർമ്മാണ കമ്പനികളുടെ ലൈസൻസ് ആണ് ഡിസിജിഐ റദ്ദാക്കിയത്. 26 ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 29, 2023, 06:57 AM IST
  • മരുന്നുകളുടെ ഗുണനി‌ലവാരം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ 76 ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പരിശോധന നടത്തിയിരുന്നു.
  • പരിശോധനയിൽ 20 സംസ്ഥാനങ്ങളിൽ നടപടി സ്വീകരിച്ചു.
  • കേന്ദ്ര – സംസ്ഥാന സംഘങ്ങൾ സംയുക്തമായാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നടന്ന പരിശോധനയിൽ പങ്കെടുത്തത്.
​DCGI: ഗുണനിലവാരമില്ല, രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡിസിജിഐ

ന്യൂഡൽഹി: രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ (ഡിസിജിഐ) റദ്ദാക്കി. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉൽപാദപ്പിച്ചതിനാണ് ഇവയുടെ ലൈസൻസ് റദ്ദാക്കിയത്. ഈ കമ്പനികളോട് നിർമ്മാണം നിർത്തിവയ്ക്കാനും ഡിസിജിഐ ആവശ്യപ്പെട്ടു. കൂടാതെ 26 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിന്നുള്ള വ്യാജ മരുന്നുകൾ വിദേശത്തേക്ക് വിറ്റഴിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ഫാർമ കമ്പനികൾക്കെതിരെ തുടരുന്ന നടപടിയുടെ ഭാഗമായാണിത്.

മരുന്നുകളുടെ ഗുണനി‌ലവാരം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ 76 ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ 20 സംസ്ഥാനങ്ങളിൽ നടപടി സ്വീകരിച്ചു. കേന്ദ്ര – സംസ്ഥാന സംഘങ്ങൾ സംയുക്തമായാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നടന്ന പരിശോധനയിൽ പങ്കെടുത്തത്. കഴിഞ്ഞ 15 ദിവസത്തോളമായി പരിശോധന നടന്നുവരുന്നു.

Also Read: Congress Protest: രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിൽ പ്രതിഷേധം; കോൺ​ഗ്രസിന്റെ രാജ്യവ്യാപക സമരം ഇന്ന് മുതൽ

 

ഇന്ത്യയിൽ നിർമ്മിക്കുന്ന മരുന്നുകൾ കഴിച്ച് മറ്റ് രാജ്യങ്ങലിൽ മരണവും ഗുരുതര രോഗങ്ങളും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മാസം ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമ കമ്പനിയായ സൈഡസ് ലൈഫ് സയൻസസ് സന്ധിവാതത്തിന് ഉപയോഗിക്കുന്ന 55,000 മരുന്നുകൾ യുഎസ് വിപണിയിൽനിന്ന് തിരിച്ചു വിളിച്ചിരുന്നു. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി.

തമിഴ്നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ ഉൽപാദിപ്പിച്ച കണ്ണിലൊഴിക്കുന്ന മരുന്നും ഇത്തരത്തിൽ മുഴുവനും തിരിച്ചുവിളിച്ചിരുന്നു. ഇതിൽ അടങ്ങിയ ബാക്ടീരിയ കാഴ്ച നഷ്ടപ്പെടാൻ‌ കാരണമാകുന്നുവെന്ന യുഎസ് ആരോഗ്യ വിഭാഗത്തിന്റെ റിപ്പോർട്ടിന് പിന്നാലെയായിരുന്നു തിരിച്ചുവിളിച്ചത്. കഴിഞ്ഞ വർഷം ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് ഇന്ത്യയിൽ ഉത്പാദിപ്പിച്ച ചുമയ്ക്കുള്ള സിറപ്പാണെന്ന് ആരോപിച്ച് നോയിഡയിൽ ഒരു ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. മായം കലർന്ന മയക്കുമരുന്ന് നിർമ്മിച്ച് വിൽപന നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News