Ration Card New Rule : അനർഹർക്ക് കടുത്ത നടപടിയുണ്ടാകും; റേഷൻ കാർഡ് നിയമത്തിൽ മാറ്റം വരുത്തി കേന്ദ്രം

Ration Card Latest News : മൂന്ന് ലക്ഷത്തിൽ അധികം വരുമാനം ഉള്ളവർക്ക് ഈ സൗജന്യ റേഷന് അർഹരല്ലയെന്നാണ് കേന്ദ്രം അറിയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 07:09 PM IST
  • കാർ, ട്രാക്ടർ ഉള്ളവരൊന്നു സൗജന്യ റേഷന് അർഹരല്ല
  • സൗജന്യ റേഷന് ഗ്രാമത്തിലുള്ളവർക്ക് രണ്ട് ലക്ഷവും
  • നഗരത്തിലുള്ളവർക്ക് മൂന്ന് ലക്ഷവുമായിരിക്കണം വാർഷിക വരുമാനം
Ration Card New Rule : അനർഹർക്ക് കടുത്ത നടപടിയുണ്ടാകും; റേഷൻ കാർഡ് നിയമത്തിൽ മാറ്റം വരുത്തി കേന്ദ്രം

Ration Card New Rule Update : രാജ്യത്തെ ഭക്ഷ്യ വിതരണ മേഖലയിൽ ഏറ്റവും അനിവാര്യമായ രേഖയാണ് റേഷൻ കാർഡ്. ഒരു കുടുംബത്തിന് അവരുടെ വരുമാനം അനുസരിച്ച് സർക്കാർ നൽകുന്ന ഭക്ഷ്യ വസ്തുക്കൾ നിർണയിക്കുന്നത് ഈ റേഷൻ കാർഡാണ്. ഓരോ സമയങ്ങളിലും കേന്ദ്ര ഭക്ഷ്യ വിതരണത്തിൽ റേഷൻ കാർഡുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ വരുത്താറുണ്ട്. അവയ്ക്ക് വേണ്ടത്ര ശ്രദ്ധ നൽകിയിലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. 

സൗജന്യ റേഷൻ

കോവിഡ് സമയത്ത് സർക്കാർ രാജ്യത്ത് ദുരിതം അനുഭവിക്കുന്നവർക്ക് സൗജന്യ റേഷൻ ഏർപ്പെടുത്തിയിരുന്നു. ഇത് തുടർന്ന് കോടി കണക്കിന് പേരാണ് സർക്കാരിന്റെ സേവനത്തിന് അർഹരായത്. ഈ സൗജന്യ റേഷൻ നൽകുന്ന നടപടി കേന്ദ്രം ഈ വർഷം അതായത് 2023 അവസാനം വരെ നീട്ടിട്ടുണ്ട്. 

ALSO READ : Ration Card : റേഷൻ വിതരണത്തിൽ മാറ്റവുമായി കേന്ദ്ര സർക്കാർ; ഇനി മുതൽ ഈ സ്പെഷ്യൽ അരി സൗജന്യമായി ലഭിക്കും

അനർഹർക്കെതിരെ നടപടിയുണ്ടാകും

അതേസമയം നിരവധി അനർഹരായ കാർഡ് ഉടമകൾ ഇപ്പോഴും സർക്കാരിന്റെ സൗജന്യ റേഷൻ വാങ്ങുന്നുണ്ടെന്ന് കേന്ദ്രം കണ്ടെത്തിട്ടുണ്ട്. ഇതെ തുടർന്ന് അർഹരായ നിരവധി പേർക്ക് സർക്കാരിന്റെ സൗജന്യ സേവനം ലഭിക്കാതെ പോകുകയാണ്. ഇത്തരത്തിൽ അനർഹരായ റേഷൻ ഉപയോക്താക്കൾ തങ്ങളുടെ കാർഡ് അധികാരികളുടെ പക്കൽ സമർപ്പിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം അവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കി.

പുതിയ നിയമം

100 സ്ക്വൊയർ മീറ്റർ വിസ്തീർണത്തിൽ വസ്തുവോ ഫ്ലാറ്റോ വീടോ ഉള്ളവരും നാല് ചക്ര വാഹനമോ ട്രാക്ടറോ വീട്ടിലുള്ളവരും ഈ സൗജന്യ റേഷന് അർഹരല്ല. കൂടാതെ ഗ്രാമത്തിലുള്ളവരാണെങ്കിൽ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയായിരിക്കണം നഗരവാസികൾക്ക് മൂന്ന് ലക്ഷത്തിൽ താഴെയും എന്നാലെ കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ ലഭ്യമാകൂ. അല്ലാത്തപക്ഷം സൗജന്യ സേവനം വാങ്ങിക്കുന്നവർ ഉടൻ തന്നെ തങ്ങളുടെ കാർഡ് സമീപത്തെ താലൂക്കിലോ, സപ്ലൈകോ ഓഫീസിലോ സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം ആ കാർഡ് ഉടമകൾക്കെതിരെ അന്വേഷണം നടത്തി കടുത്ത ശിക്ഷ നടപടികൾ സ്വീകരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News