LPG Gas Cylinder: ഇനി Address Proof ഇല്ലെങ്കിലും ഗ്യാസ് സിലിണ്ടർ ലഭിക്കും, അറിയേണ്ടതെല്ലാം

LPG Gas Cylinder: എൽ‌പി‌ജി കണക്ഷൻ  (LPG Gas Cylinder) എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത.  ഇപ്പോൾ നിങ്ങളുടെ കയ്യിൽ മേൽവിലാസത്തിന്റെ തെളിവ് (Address Proof ) ഇല്ലെങ്കിലും നിങ്ങൾക്ക് എളുപ്പത്തിൽ സിലിണ്ടർ വാങ്ങാം. വിശദാംശങ്ങൾ അറിയാം..  

Written by - Ajitha Kumari | Last Updated : Jul 17, 2021, 01:10 PM IST
  • ഇപ്പോൾ Address Proof ഇല്ലാതെ ഗ്യാസ് സിലിണ്ടർ ലഭ്യമാകും
  • ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പുതിയ സൗകര്യം
  • 50 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും
LPG Gas Cylinder: ഇനി Address Proof ഇല്ലെങ്കിലും ഗ്യാസ് സിലിണ്ടർ ലഭിക്കും, അറിയേണ്ടതെല്ലാം

LPG Latest News:  എൽ‌പി‌ജി കണക്ഷൻ  (LPG Gas Cylinder) എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത.  ഇപ്പോൾ നിങ്ങളുടെ കയ്യിൽ മേൽവിലാസത്തിന്റെ തെളിവ് (Address Proof ) ഇല്ലെങ്കിലും നിങ്ങൾക്ക് എളുപ്പത്തിൽ സിലിണ്ടർ വാങ്ങാം.  

സർക്കാർ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) സാധാരണക്കാർക്ക് ആശ്വാസം നൽകിക്കൊണ്ട് എൽ‌പി‌ജിയുടെ മേൽവിലാസവുമായി ബന്ധപ്പെട്ട ബാധ്യത ഇല്ലാതാക്കി. അതായത് ഇനി നിങ്ങൾക്ക് Address Proof  ഇല്ലാതേയും ഗ്യാസ് സിലിണ്ടർ വാങ്ങാൻ കഴിയും. 

Also Read:  Lpg price in kerala Today: പെട്രോളിന് പുറമെ പാചക വാതകത്തിന് 80 രൂപ കൂടി

ഇപ്പോൾ Address Proof ഇല്ലാതേയും സിലിണ്ടർ ലഭ്യമാകും

നേരത്തെ Address Proof ഇല്ലാതെ എൽപിജി (LPG) സിലിണ്ടറുകൾ വാങ്ങാൻ കഴിയില്ലായിരുന്നു.  എന്നാൽ ഇപ്പോൾ ഈ നിയമം മാറിയിട്ടുണ്ട്. ഇപ്പോൾ ഉപഭോക്താക്കൾക്ക് അവരുടെ നഗര പ്രദേശത്തിന്റെ സമീപമുള്ള ഇൻഡെയ്ൻ ഗ്യാസ് ഡിസ്ട്രിബ്യൂട്ടർ അല്ലെങ്കിൽ പോയിന്റ് ഓഫ് സെയിലിൽ പോയി 5 കിലോ എൽപിജി സിലിണ്ടർ എളുപ്പത്തിൽ വാങ്ങാം. 

ഇതിന് രേഖകളൊന്നും ആവശ്യമില്ല. അവിടെ നിങ്ങൾക്ക് സിലിണ്ടറിന്റെ (LPG) വില നൽകി സിലിണ്ടർ വാങ്ങാവുന്നതാണ്.  Indane ന്റെ 5 കിലോ സിലിണ്ടർ വിൽപ്പന കേന്ദ്രത്തിൽ നിന്നും നിങ്ങൾക്ക് നിറയ്ക്കാൻ കഴിയും.  ഈ സിലിണ്ടറുകൾ BIS സർട്ടിഫൈഡ് ആണ്. 

Also Read: ഒറ്റ Missed call മതി LPG സിലിണ്ടർ വീട്ടിലെത്തും, ഈ നമ്പർ സേവ് ചെയ്തോളൂ

നിങ്ങൾ നിങ്ങളുടെ ഗ്യാസിന് പകരം മറ്റേതെങ്കിലും ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലോ നിങ്ങൾ നഗരം വിട്ടുപോകുകയാണെങ്കിലോ നിങ്ങൾക്ക് ഈ ഗ്യാസ് സിലിണ്ടർ Indane ന്റെ വിൽപ്പന സ്ഥലത്ത് തിരികെ നൽകാം. 

5 വർഷത്തിനുള്ളിൽ സിലിണ്ടർ (LPG) മടക്കിനൽകുകയാണെങ്കിൽ സിലിണ്ടറിന്റെ വിലയുടെ 50% മടക്കിനൽകും.  5 വർഷത്തിനുശേഷമാണ് മടക്കിനൽകുന്നതെങ്കിൽ 100 രൂപ ലഭിക്കും.

Also Read: LPG Cylinder Booking: നിങ്ങൾക്ക് PhonePe വഴിയും ഇനി LPG സിലിണ്ടർ ബുക്ക് ചെയ്യാം

വീട്ടിലിരുന്ന് എളുപ്പത്തിൽ ബുക്ക് ചെയ്യാം

ഇതുകൂടാതെ നിങ്ങൾക്ക് റീഫില്ലിനായി ഗ്യാസ് ബുക്ക് ചെയ്യാനും കഴിയും. ഇതിനായി നിങ്ങൾക്ക് എവിടെയും പോകേണ്ട ആവശ്യമില്ല. ഇതിനായി ഇൻ‌ഡെയ്ൻ 8454955555 എന്ന പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. 

രാജ്യത്തിന്റെ ഏത് കോണിൽ നിന്നും ഈ നമ്പറിൽ ഒരു മിസ്ഡ് കോൾ ചെയ്ത് നിങ്ങൾക്ക് ഒരു ചെറിയ സിലിണ്ടർ ബുക്ക് ചെയ്യാണ് കഴിയും. വാട്ട്‌സ്ആപ്പ് വഴിയും നിങ്ങൾക്ക് സിലിണ്ടർ ബുക്ക് ചെയ്യാനാകും.  

Also Read: LPG സിലിണ്ടർ ഇനി ഉപഭോക്താവിന് എവിടെ നിന്ന് വേണമെങ്കിലും ബുക്ക് ചെയ്യാം, പുതിയ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

റീഫിൽ എന്ന് ടൈപ്പുചെയ്ത് നിങ്ങൾക്ക് 7588888824 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സിലിണ്ടർ ബുക്ക് ആയിക്കൊള്ളും. മാത്രമല്ല നിങ്ങൾക്ക് 7718955555 എന്ന നമ്പറിൽ വിളിച്ചും സിലിണ്ടർ ബുക്ക് ചെയ്യാനാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News