അടുത്തയാഴ്ച ജമ്മു കശ്മീരിൽ നടക്കാനിരിക്കുന്ന ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് ചൈന. തർക്ക പ്രദേശത്ത് ഇത്തരം യോഗങ്ങൾ നടത്തുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നാണ് ചൈനയുടെ വാദം. മെയ് 22 മുതൽ മെയ് 24 വരെ ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ മൂന്നാമത് ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.
“തർക്കപ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള ജി 20 മീറ്റിംഗുകൾ നടത്തുന്നതിനെ ചൈന ശക്തമായി എതിർക്കുന്നു,” എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. അത്തരം യോഗങ്ങളിൽ പങ്കെടുക്കില്ലെന്നും ചൈന വ്യക്തമാക്കി. ഇന്ത്യൻ യൂണിയൻ ടെറിറ്ററിയായ ജമ്മു കശ്മീരിനെക്കുറിച്ച് പാകിസ്ഥാനും ചൈനയും മുമ്പ് പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ജമ്മു കശ്മീർ വിഷയത്തിൽ ചൈനയുടെയും പാകിസ്ഥാന്റെയും പ്രസ്താവനകൾ ഇന്ത്യ തള്ളിയിരുന്നു.
ALSO READ: Cyclone Mocha: മ്യാൻമറിൽ നാശം വിതച്ച് മോഖ ചുഴലിക്കാറ്റ്; മരണം 140 ആയി
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരും ലഡാക്കും എപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളായിരിക്കുമെന്ന് വിഷയത്തിൽ മുമ്പ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു. കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. 2020 ജൂണിൽ ചൈനയുമായി കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് ഉഭയകക്ഷി ബന്ധം സമ്മർദ്ദത്തിലായി. അതിർത്തി പ്രദേശത്ത് സമാധാനം നിലനിൽക്കാത്തിടത്തോളം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...