DGCA Guidelines: എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധം, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ

രാജ്യത്ത് കോവിഡ്  വ്യാപനം  വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിമാന യാത്രക്കാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച്  ഡിജിസിഎ. എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ട്  ഡയറക്ടറേറ്റ്  ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ്  മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 05:25 PM IST
  • എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
DGCA Guidelines: എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധം, പുതിയ  മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച്  ഡിജിസിഎ

New Delhi: രാജ്യത്ത് കോവിഡ്  വ്യാപനം  വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിമാന യാത്രക്കാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച്  ഡിജിസിഎ. എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ട്  ഡയറക്ടറേറ്റ്  ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ്  മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 

വിവിധ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ കണക്കിലെടുത്താണ് ഡിജിസിഎ  ഈ തീരുമാനം കൈക്കൊണ്ടത്. ഏവിയേഷൻ റെഗുലേറ്റർ ബോഡി ബുധനാഴ്ചയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.  

വിമാനത്തിൽ മാസ്ക് ധരിക്കാത്ത യാത്രക്കാരെ നിയമ ലംഘകരായി കണക്കാക്കുമെന്നും  യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്നും  വിമാനം പുറപ്പെടും മുന്‍പ് ഇവരെ പുറത്താക്കുമെന്നും ഡിജിസിഎ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. 

രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ദ്ധന കണ്ടതോടെ നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് ഏവിയേഷൻ റെഗുലേറ്റർ ബോഡി.  

Also Read:  Covid-19 India: കൊറോണ വ്യാപനം തീവ്രമാകുന്നു, രാജ്യം ആശങ്കയിലേയ്ക്ക്

അതേസമയം, രാജ്യം വീണ്ടും കൊറോണയുടെ പിടിയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 
മണിക്കൂറില്‍ 5,233 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  3,345 രോഗികൾ കൊറോണയില്‍ നിന്ന്  മുക്തി നേടി. എന്നാല്‍,  7 പേരാണ്  കൊറോണ ബാധിച്ച് മരിച്ചത്.  നിലവില്‍ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 28,857 ആണ്. രാജ്യത്ത് ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News