Covid-19 India: കൊറോണ വ്യാപനം തീവ്രമാകുന്നു, രാജ്യം ആശങ്കയിലേയ്ക്ക്

രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും തീവ്രമാകുന്നു. ഭയപ്പെടുത്തുന്ന കണക്കുകളാണ്  കഴിഞ്ഞ 24 മണിക്കൂറില്‍ പുറത്തു വന്നിരിയ്ക്കുന്നത്‌.    

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 11:02 AM IST
  • രാജ്യം വീണ്ടും കൊറോണയുടെ പിടിയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
  • ആരോഗ്യരംഗത്തെ വിദഗ്ദ്ധരും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിയ്ക്കുകയാണ്
Covid-19 India: കൊറോണ വ്യാപനം തീവ്രമാകുന്നു, രാജ്യം ആശങ്കയിലേയ്ക്ക്

New Delhi: രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും തീവ്രമാകുന്നു. ഭയപ്പെടുത്തുന്ന കണക്കുകളാണ്  കഴിഞ്ഞ 24 മണിക്കൂറില്‍ പുറത്തു വന്നിരിയ്ക്കുന്നത്‌.    

ഇന്ത്യയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി കൊറോണ വ്യാപനത്തിന്‍റെ വേഗത കുറഞ്ഞിരുന്നുവെങ്കിലും കൊറോണ വൈറസിനെ ഇല്ലാതാക്കാനോ ചികിത്സ സാധ്യമാക്കാനോ കഴിഞ്ഞിട്ടില്ല, എന്നാല്‍ ലക്ഷണങ്ങൾ തീർച്ചയായും ചികിത്സിച്ച് ഭേദമാക്കപ്പെടുന്നു. കൊറോണ വ്യാപനത്തില്‍ വന്ന കുറവുകള്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ ബാധ്യസ്ഥരാക്കി.  

Also Read:  Covid Fourth Wave: രാജ്യം കോവിഡ് നാലാം തരംഗത്തിലേയ്ക്ക്? ഈ 5 സംസ്ഥാനങ്ങളില്‍ വൈറസ് ബാധയില്‍ വന്‍ കുതിപ്പ്

കൊറോണ വാക്സിനിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് ലോകം മുഴുവൻ കൊറോണയ്‌ക്കെതിരെ പോരാടുകയാണ്. എങ്കിലും നമ്മളെല്ലാവരും കൊറോണയല്‍ ഒളിഞ്ഞിരിയ്ക്കുന്ന വന്‍ അപകടത്തെ അവഗണിക്കുകയും അതിനോട് നിസ്സംഗത പുലർത്തുകയും ചെയ്യുകയാണ്. 

അതേസമയം, രാജ്യം വീണ്ടും കൊറോണയുടെ പിടിയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ആരോഗ്യരംഗത്തെ വിദഗ്ദ്ധരും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് 

Also Read:  Covid-19 fourth wave scare: കോവിഡ് വ്യാപനം, തലസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

ബുധനാഴ്ച രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.  ഇതിനിടയിൽ 3,345 രോഗികൾ കൊറോണയില്‍ നിന്ന്  മുക്തി നേടി. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പുതിയ രോഗികളുടെ എണ്ണം  ആശങ്കയുണര്‍ത്തുന്നതാണ്. 5,233 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ സജീവമായ കേസുകളുടെ എണ്ണം   28,857 ആയി.

രാജ്യത്ത് ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. താനെയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 313 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുംബൈയിലും കൊറോണ വ്യാപനം തീവ്രമാകുകയാണ്.

നിലവില്‍ രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ദ്ധനയാണ് കാണുന്നത്.  മഹാരാഷ്ട്ര, കേരളം, തമിഴ് നാട്,  കര്‍ണാടകം, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News