മഹാരാഷ്ട്ര : ഇൗശ്വര സന്നിധിയിലെത്തുമ്പോൾ ഏത് വമ്പനും ഒന്ന് തലകുനിക്കും. ഇശ്വരനെ പ്രാർഥിക്കും. എല്ലാ ഇൗശ്വരന്‍മാർക്ക് മുൻപിലും എല്ലാ മനുഷ്യരും ഇത് തുടർന്നു പോവുന്നു. എന്നാൽ ഇവിടെയാണ് മറ്റൊരു വ്യത്യസ്തമായ സംഭവം. ഇത് മഹാരാഷ്ട്രയിലാണ്.ക്ഷേത്രദര്‍ശനത്തിനെത്തുന്നവരെ തലയില്‍ തുമ്പിക്കൈ വച്ച് അനുഗ്രഹിക്കുന്ന ആനകളെ അയല്‍സംസ്ഥാനങ്ങളില്‍ ചെന്നാല്‍ കാണാനാകും. ഇവിടെ അതിൽ നിന്നും ചെറിയൊരു വ്യത്യാസമാണ്. അനുഗ്രഹം നൽകുന്നത് ഒരു നായയാണ്. ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി സമൂഹമാദ്ധ്യമങ്ങളില്‍ പ്രസിദ്ധി നേടുകയാണ്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ സിദ്ധാടെക് പ്രദേശത്തെ സിദ്ധിവിനായക് ക്ഷേത്രത്തിലാണ് ഈ അപൂര്‍വസംഭവം. ഇവിടെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങുന്ന വാതിലിനരികിലായിട്ടാണ് നായ ഇരിക്കുന്നത്. ഭക്തരുടെ കൈകളില്‍ സ്പര്‍ശിക്കുന്ന നായ, തനിക്ക് നേരെ തലകുനിക്കുന്ന ആളിനെ അനുഗ്രഹിക്കുവാനും ഒട്ടും മടികാട്ടുന്നില്ല.
ALSO READ: Nagaland Viral Video:ക്രെയിൻ കിട്ടിയില്ല,നാട്ടുകാർ ചേർന്ന് ട്രക്ക് വലിച്ചു കേറ്റി
സമൂഹമാദ്ധ്യമങ്ങളിലാണ് നായയുടെ അനുഗ്രഹം വൈറലായി മാറിയിരിക്കുന്നത്. പതിനെട്ട് സെക്കന്റോളം ദൈര്‍ഘ്യമുള്ള വീഡിയോ പതിനായിരക്കണക്കിന് ലൈക്കുകളും ഷെയറും വാങ്ങിയാണ് മുന്നേറുന്നത്. നായസ്‌നേഹികളായ നിരവധി പേര്‍ ഈ വീഡിയോയുടെ കീഴെ സന്തോഷത്തോടെ കമന്റ് ചെയ്തിട്ടുമുണ്ട്. രാജ്യത്തെ ക്ഷേത്രങ്ങളോട് ചേര്‍ന്ന് നിരവധി മൃഗങ്ങളെ ഇത്തരത്തില്‍ ആരാധിക്കുന്നുണ്ട്. ആന, കാള, പശു, മുതല, നായ,കുരങ്ങ് തുടങ്ങി ഭൂമിയുടെ അവകാശികളായ സര്‍വ്വ ചരാചരങ്ങളും ഈശ്വരതുല്യം കണ്ട് സംരക്ഷിക്കേണ്ടവയാണെന്ന സന്ദേശവും ഇതിലുണ്ട്.
ALSO READ: Sex Crimes: കുപ്രസിദ്ധ മതപ്രബോധകന്‍ അദ്‌നാന്‍ ഒക്തറിന് 1,075 വര്‍ഷം തടവ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...