New Delhi: കഴിഞ്ഞ കുറേ ദിവസങ്ങളായി ഉത്തരേന്ത്യ കൊടുംതണുപ്പിന്‍റെ പിടിയിലാണ്. ഡിസംബര്‍ അവസാന വാരം മുന്‍കാലങ്ങളെ അപേക്ഷിച്ച് തണുപ്പ് വളരെ കൂടുതലാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടരുമെന്നാണ് IMD നല്‍കുന്ന മുന്നറിയിപ്പ്.
ഉത്തരേന്ത്യയിൽ കടുത്ത തണുപ്പ് തുടരുകയാണ്. ഉത്തരേന്ത്യ മുഴുവൻ ചൊവ്വാഴ്ച കടുത്ത തണുപ്പിന്‍റെ പിടിയിലായിരുന്നു. കടുത്ത തണുപ്പും വീശിയടിക്കുന്ന ശീതക്കാറ്റും സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിരിയ്ക്കുകയാണ്. കടുത്ത തണുപ്പിനെത്തുടര്‍ന്ന് ഡൽഹിയിലും ഉത്തരാഖണ്ഡിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, രാജസ്ഥാനില്‍ ചിലയിടങ്ങളില്‍ താപനില പൂജ്യത്തിന് താഴെയെത്തി. രാജസ്ഥാനിലെ ചുരുവിലാണ് താപനില പൂജ്യത്തിന് താഴെ രേഖപ്പെടുത്തിയത്.
Also Read: Omicron BF.7: ഒമിക്രോണ്‍ ബിഎഫ്.7 ഉപ വകഭേദത്തെ ഭയക്കേണ്ട, ഏറെ ജാഗ്രത അനിവാര്യം, വിദഗ്ധര്‍
അതേസമയം. ഉടനെയൊന്നും തണുപ്പ് കുറയാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹിയിൽ താപനില 4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ബിഹാർ-യുപി-പഞ്ചാബ്-ഹരിയാന ഉൾപ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത തണുപ്പും മൂടൽമഞ്ഞും തുടരുകയാണ്. ജനുവരി ആദ്യവാരം വരെ ഇതേ കാലാവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ജനുവരി ആദ്യവാരം വരെ ശീതക്കാറ്റ് തുടരും. പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജനുവരി ആദ്യവാരം താപനില പൂജ്യം മുതൽ 4 ഡിഗ്രി വരെ നിലനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കുറഞ്ഞ താപനിലയ്‌ക്കൊപ്പം ജനുവരി ആദ്യവാരം കൂടിയ താപനിലയിലും റെക്കോർഡ് ഇടിവ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
വേനല്‍ക്കാലത്ത് കടുത്ത ചൂടും തണുപ്പ് കാലത്ത് കൊടിയ തണുപ്പും അനുഭവപ്പെടുന്ന സ്ഥലമാണ് രാജസ്ഥാനിലെ ചുരു. ഇവിടെ വേനല്‍ക്കാലത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. എന്നാല്‍, തണുപ്പ് കാലത്ത് പൂജ്യത്തിലും എത്തും. ചൊവ്വാഴ്ച ഇവിടെ കുറഞ്ഞ താപനില -0.5 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ഇവിടെ താപനിലയിൽ കൂടുതൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡൽഹിയിൽ നാല് ദിവസത്തേക്ക് യെല്ലോ അലർട്ട്
ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചയോളമായി കനത്ത മൂടല്‍മഞ്ഞ് തുടരുകയാണ്. ഡൽഹിയിൽ കുറഞ്ഞ താപനില 4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അടുത്ത നാല് ദിവസത്തേക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത്, രാവിലെ മുതൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകും. താപനില ചെറുതായി വർദ്ധിച്ചേക്കാം എങ്കിലും. കൂടിയ താപനില 18 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെൽഷ്യസും ആയിരിക്കും, ഡിസംബർ 30 ന് കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസിൽ എത്താമെന്ന് IMD മുന്നറിയിപ്പില്‍ പറയുന്നു.
ഉത്തരാഖണ്ഡിലെയടക്കം പര്‍വ്വത മേഖലകളില്‍ ഉണ്ടാകുന്ന കനത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍ താപനില ഇത്രമാത്രം കുറയാന്‍ ഇടയാക്കിയിരിയ്ക്കുന്നത്. വ്യാഴാഴ്ച റോഹ്താങ് ഉൾപ്പടെയുള്ള കൊടുമുടികളിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ ശീതക്കാറ്റ് തുടരും
ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മലയോര സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടെ താപനില ഇനിയും കുറയും, ഇതുമൂലം തണുപ്പ് കൂടാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...