ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ അതിശൈത്യവും മൂടൽമഞ്ഞും മൂലം ശനിയാഴ്ച ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ദേശീയ തലസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച ഡൽഹിയിലും എൻസിആറിലും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ട്രെയിനുകളുടെയും ഫ്ലൈറ്റുകളുടെയും സർവീസ് റദ്ദാക്കുകയും സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
അതിശൈത്യത്തെ തുടർന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് നൽകുന്ന വിവരം അനുസരിച്ച്, ജനുവരി 13 മുതൽ ജനുവരി 15 വരെ കൂടിയ താപനില 19.9 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 7.4 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ജനുവരി 16 മുതൽ ജനുവരി 20 വരെ കൂടിയ താപനില 19.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 7.6 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ALSO READ: രാജസ്ഥാനിൽ ശീത തരംഗം, തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴ; കാലാവസ്ഥാ മുന്നറിയിപ്പ് അറിയാം
ജനുവരി 14, 2024: കൂടിയ താപനില 19 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില നാല് ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ജനുവരി 15, 2024: കൂടിയ താപനില 9 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില നാല് ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ജനുവരി 16, 2024: കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ജനുവരി 17, 2024: കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ജനുവരി 18, 2024: കൂടിയ താപനില 21 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ജനുവരി 19, 2024: കൂടിയ താപനില 21 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.