IMD Alert: കടുത്ത മൂടല്‍മഞ്ഞിന്‍റെ പിടിയില്‍ ഉത്തരേന്ത്യ, ട്രെയിന്‍, വ്യോമ ഗതാഗതം തടസപ്പെട്ടു

IMD Alert: ഡല്‍ഹിയില്‍  പുലര്‍ച്ചെ 4.6 ഡിഗ്രി സെൽഷ്യസ് മുതല്‍ 6.0 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തി. ഡൽഹിയിൽ മൂന്ന് ദിവസത്തേക്ക് അതിശക്തമായ തണുപ്പ് തുടരുമെന്ന സാഹചര്യത്തില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 11:37 AM IST
  • ഡല്‍ഹിയില്‍ പുലര്‍ച്ചെ 4.6 ഡിഗ്രി സെൽഷ്യസ് മുതല്‍ 6.0 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തി. ഡൽഹിയിൽ മൂന്ന് ദിവസത്തേക്ക് അതിശക്തമായ തണുപ്പ് തുടരുമെന്ന സാഹചര്യത്തില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
IMD Alert: കടുത്ത മൂടല്‍മഞ്ഞിന്‍റെ പിടിയില്‍ ഉത്തരേന്ത്യ, ട്രെയിന്‍, വ്യോമ ഗതാഗതം തടസപ്പെട്ടു

IMD Alert: ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞും ശീതക്കാറ്റും വര്‍ദ്ധിക്കുകയാണ്.  IMD നല്‍കുന്ന  മുന്നറിയിപ്പ് അനുസരിച്ച് ജനുവരി 20 വരെ ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത. 

IMD മുന്നറിയിപ്പ് അനുസരിച്ച്  ജനുവരി 18 നും ജനുവരി 20 നും ഇടയില്‍ ശൈത്യകാലം കൂടുതല്‍ ശക്തമാകുമെന്നും ശേഷം തണുപ്പില്‍  നേരിയ ശമനം കാണുവാന്‍ സാധിക്കുമെന്നും പറയുന്നു.

Also Read:  Horoscope Today January 17: ഇന്നത്തെ  രാശിഫലം, ഇന്നത്തെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം 

അതേസമയം, ഡല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍  പുലര്‍ച്ചെ 4.6 ഡിഗ്രി സെൽഷ്യസ് മുതല്‍ 6.0 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തി.

ഡൽഹിയിൽ മൂന്ന് ദിവസത്തേക്ക് അതിശക്തമായ തണുപ്പ് തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ള സാഹചര്യത്തില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 

Also Read: കൊട്ടാരക്കരയിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കൂടാതെ, ഉത്തരേന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ നേരിയ മഴയ്കും സാധ്യതയുണ്ട്. ജനുവരി 18 മുതല്‍  ജമ്മു-കശ്മീർ-ലഡാക്ക്-ഗിൽജിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, ഹിമാചൽ പ്രദേശ്,  ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും മഴയ്ക്ക്‌ സാധ്യതയുണ്ട്. IMD മുന്നറിയിപ്പ് അനുസരിച്ച് ജനുവരി 20ന് ശേഷം ആളുകൾക്ക് തണുപ്പില്‍നിന്നും  നേരിയ ആശ്വാസം ലഭിക്കും. ശേഷം പരമാവധി താപനില  22 ഡിഗ്രി സെൽഷ്യസായി ഉയരാം. 

അതേസമയം, ഉത്തരേന്ത്യയെ പൊതിഞ്ഞിരിയ്ക്കുന്ന കനത്ത മൂടല്‍മഞ്ഞ് ട്രെയിന്‍, വ്യോമ ഗതാഗതത്തെ താറുമാറാക്കിയിരിയ്ക്കുകയാണ്. മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ചയുടെ പ്രശ്നം വര്‍ദ്ധിക്കുകയാണ്. അതിനാല്‍ നിരവധി  ട്രെയിനുകള്‍ റദ്ദാക്കുകയും വൈകി ഓടുകയും ചെയ്യുന്നുണ്ട്.  ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 15 ട്രെയിനുകൾ വൈകി ഓടുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News