Delhi Farmers Riot: കർഷക ‌പ്രക്ഷോഭത്തിൽ Delhi Police 22 കേസുകൾ രജിസ്റ്റർ ചെയ്തു, നൂറിൽ അധികം പൊലീസുകാർക്ക് പരിക്ക്

കിഴക്കൻ മേഖലയിലായി 5 കേസുകളാണ് രജിസ്റ്റ‌‍ർ ചെയ്തിരിക്കുന്നത്. കുടുതൽ വിശദാംശങ്ങളുമായി ഡൽഹി പൊലീസ് ഇന്ന് വാർത്ത സമ്മേളനം നടത്തും.

Written by - Zee Malayalam News Desk | Last Updated : Jan 27, 2021, 12:54 PM IST
  • കിഴക്കൻ മേഖലയിലായി 5 കേസുകളാണ് രജിസ്റ്റ‌‍ർ ചെയ്തിരിക്കുന്നത്
  • കുടുതൽ വിശദാംശങ്ങളുമായി ഡൽഹി പൊലീസ് ഇന്ന് വാർത്ത സമ്മേളനം നടത്തും.
  • സമരാനുകൂലികൾ ഡൽഹിയുടെ ​ന​ഗര പ്രദേശങ്ങളിൽ വൻ ഭീകരാന്തരീക്ഷമാണ് ഇന്നലെ സൃഷ്ടിച്ചിരുന്നത്
  • പ്രക്ഷോഭകാരികൾക്കെതിരെ കർശന നടപടിയെടുക്കാൻ അമിത് ഷാ ഡൽഹി പൊലീസിന് നിർദേശം നൽകി
Delhi Farmers Riot: കർഷക ‌പ്രക്ഷോഭത്തിൽ Delhi Police 22 കേസുകൾ രജിസ്റ്റർ ചെയ്തു, നൂറിൽ അധികം പൊലീസുകാർക്ക് പരിക്ക്

Delhi Farmers Riot: ഡൽഹിയിൽ കർഷക Tractor Rally ക്കിടിയിൽ ഉണ്ടായ പ്രക്ഷോഭത്തിനെതിരെ Delhi Police 22 കേസുകൾ രജിസ്റ്റർ ചെയ്തു.  കിഴക്കൻ മേഖലയിലായി 5 കേസുകളാണ് രജിസ്റ്റ‌‍ർ ചെയ്തിരിക്കുന്നത്. നൂറിലധികം പൊലീസ് സേന അംഗങ്ങൾക്കാണ് പരിക്കേറ്റിട്ടുള്ളതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. കുടുതൽ വിശദാംശങ്ങളുമായി ഡൽഹി പൊലീസ് ഇന്ന് വാർത്ത സമ്മേളനം നടത്തും.

കർഷകർ നടത്തിയ Tractor Rally ഡൽഹി ന​ഗരത്തിന്റെ പലയിടങ്ങളിലായി പ്രക്ഷോഭമായി മാറുകയായിരുന്നു. പ്രക്ഷോഭകാരികളും പൊലീസും തമ്മിൽ പല ഇടങ്ങിളിലായി ഏറ്റമുട്ടുകയും ചെയ്തു. പൊലീസിന്റെ നിയന്ത്രണങ്ങളും ബാരിക്കേഡുകളും ഭേ​ദിച്ച് സമരാനുകൂലികൾ ഡൽഹിയുടെ ​ന​ഗര പ്രദേശങ്ങളിൽ വൻ ഭീകരാന്തരീക്ഷമാണ് ഇന്നലെ സൃഷ്ടിച്ചിരുന്നത്. 

ALSO READ: Delhi Farmers Riot: Red Fort ൽ കൊടി ഉയ‍ർത്തി ക‍ർഷക പ്രക്ഷോഭകാരികൾ, സമരാനുകൂലികളെ ഒഴിപ്പിക്കാൻ ശ്രമിച്ച Police

തുടർന്ന് Red Fort ലേക്ക് അതിക്രമിച്ച കയറിയ പ്രക്ഷോഭകാരികൾ ചെങ്കോട്ടയുടെ മുകളിലായി അവരവരുടെ സംഘടനകളുടെ കൊടി നാട്ടുകയും ചെയ്തു. ഐടിഒയിൽ പ്രക്ഷോഭം കനക്കുന്നതിനിടെ ഒരു കർഷകൻ മരിക്കുകയും ചെയ്തു. പ്രക്ഷോഭം ഡൽഹി പൊലീസിന്റെ കൈകളിൽ നിൽക്കുന്നില്ല എന്ന അവസ്ഥയെത്തിയപ്പോൾ ഡൽഹി മെട്രൊ സർവീസും നഗരത്തിലെ ഇന്റർനെറ്റ് കണക്ഷനും നിർത്തലാക്കി

ALSO READ: Delhi Farmers Riot: ITOൽ യുവകർഷകൻ മരിച്ചത് ട്രാക്ടറുടെ നിയന്ത്രണം നഷ്ടപ്പെട്ട്, Video പുറത്ത് വിട്ട് Delhi Police

സംഭവത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി Amit Sha ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായി അടിയന്തര ചർച്ച നടത്തി. തുടർന്ന് ന​ഗരത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ അർധ സൈനിക വിഭാ​ഗത്തെ അടിയന്തരമായി നിയമിക്കുകയും ചെയ്തു. കൂടാതെ പ്രക്ഷോഭകാരികൾക്കെതിരെ കർശന നടപടിയെടുക്കാൻ അമിത് ഷാ ഡൽഹി പൊലീസിന് നിർദേശം നൽകി. പ്രശ്ന ബാധിത മേഖലയിൽ അർധ സൈനിക വിഭാ​ഗത്തെ വിന്യസിപ്പിച്ചിട്ടമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News