ബംഗളൂരു: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ജയിലിൽ കഴിഞ്ഞ എഐഎഡിഎംകെ (AIADMK) മുന്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല (VK Sasikala) ജയില്‍മോചിതയായി. നാല് വര്‍ഷത്തെ ശിക്ഷാ കാലാവധിയ്ക്ക് ശേഷമാണ് ശശികല ഇന്ന് ജയിൽ മോചിതയായത്. പരപ്പന അഗ്രഹാര ജയിലില്‍ മോചന നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പക്ഷേ ശിശികല ഇപ്പോൾ കൊവിഡ് (Covid19) ബാധിച്ച് ചികിത്സയിലാണ്. ശശികലയുടെ (VK Sasikala) ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ചികിത്സ പൂർത്തിയായാൽ ശശികലക്ക് നാട്ടിലേക്ക് മടങ്ങാം. ശിക്ഷകഴിഞ്ഞ് തിരികെയെത്തുന്ന ശശികലക്ക് വൻ സ്വീകരണം നൽകാനാണ് അനുയായികളുടെ പദ്ധതി.
Also Read: കൊറിയൻ നടി Song Yoo Jung അന്തരിച്ചു #SongYooJung
ബംഗളൂരു മുതൽ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണ റാലിയാണ് അനുയായികൾ തീരുമാനിച്ചിരിക്കുന്നത്. ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്റെ തീരുമാനം. ഇതിനിടയിൽ വോട്ടുഭിന്നത തടയാൻ ശശികലയെ അണ്ണാഡിഎംകെയ്ക്ക് ഒപ്പം നിർത്താനാണ് ബിജെപി (BJP) ശ്രമിക്കുന്നത് എന്ന റിപ്പോർട്ടും ഉണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾക്കായി ജെപി നദ്ദ (JP Nadda) ശനിയാഴ്ച ചെന്നൈയിലെത്തുമാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...