ന്യൂ ഡൽഹി : തുടർച്ചയായ അനിശ്ചതത്വങ്ങൾക്കൊടുവിൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയറെ തിരഞ്ഞെടുത്തു. ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഓബ്രോയിയൊണ് ഡൽഹി കോർപ്പറേഷന്റെ പുതിയ മേയറായി സ്ഥാനമേൽക്കാൻ ഒരുങ്ങുന്നത്. ആകെ ചെയ്ത 266 വോട്ടിൽ 150 വോട്ട് നേടിയാണ് എഎപിയുടെ ഷെല്ലി ഒബ്രോയി ഡൽഹി മുൻസിപ്പൽ കോപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാർഥി രേഖ ഗുപ്തയ്ക്ക് 116 വോട്ടെ നേടാനായുള്ളൂ. മൂന്ന് വട്ടം തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചെങ്കിലും എഎപി-ബിജെപി പോരിനെ തുടർന്ന് വോട്ടെടുപ്പ് നടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് കോടതി ഇടപെടിലൊനടുവിലാണ് ഇന്ന് ഫെബ്രുവരി 22ന് മേയർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് സംഘടിപ്പിച്ചത്.
താൻ ജനാധിപത്യപരമായ രീതിയിൽ തന്നെ കോർപ്പറേഷൻ ഭരണം മുന്നോട്ട് നയിക്കും. കോർപ്പറേഷന്റെ നല്ല പ്രവർത്തനത്തിനായി അംഗങ്ങൾ എല്ലാവരും മാന്യത പാലിക്കുമെന്ന് താൻ വിശ്വസിക്കുന്നുയെന്ന് ഷെല്ലി ഒബ്രോയി തന്റെ വിജയത്തിന് ശേഷം മാധ്യമങ്ങളോടായി പറഞ്ഞു. ഗുണ്ടകൾ തോറ്റു പൊതുജനം ജയിച്ചുയെന്നും കുറിച്ചുകൊണ്ടു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഷെല്ലിയെ അഭിന്ദിച്ചുകൊണ്ട് ട്വീറ്റ് രേഖപ്പെടുത്തി.
गुंडे हार गये, जनता जीत गयी.
दिल्ली नगर निगम में आम आदमी पार्टी का मेयर बनने पर सभी कार्यकर्ताओं को बहुत बधाई और दिल्ली की जनता का तहे दिल से एक बार फिर से आभार.
AAP की पहली मेयर @OberoiShelly को भी बहुत बहुत बधाई.
— Manish Sisodia (@msisodia) February 22, 2023
ആരാണ് ഡൽഹി പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഓബ്രോയി?
ഡൽഹി യുണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു ഷെല്ലി ഒബ്രോയി. 39കാരിയായ എഎപിയുടെ ഡൽഹി മേയർ ഇന്ത്യൻ കൊമേഴ്സ് അസോസിയേഷൻ അംഗാണ്. ഡിസംബർ ഏഴിന് നടന്ന എംസിഡി തിരഞ്ഞെടുപ്പിൽ ഷെല്ലി ജയിച്ചതിന് പിന്നാലെ മേയർ സ്ഥാനർഥിയായ എഎപി ഷെല്ലിയുടെ പേര് നിർദേശിക്കുകയായിരുന്നു. ഇഗ്നു ഓപ്പൺ സർവകലാശാലയിൽ നിന്നും ഫിലോസഫിയിൽ ഡോക്ടറേറ്റ് ബിരുദ നേടിയാളാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡൽഹി മേയർ.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...