Delhi MCD Results: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും കൈയടക്കി ആം ആദ്മി പാര്‍ട്ടി, BJPയുടെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യം

Delhi MCD Results:  MCD തിരഞ്ഞെടുപ്പില്‍ നേടിയ തിളക്കമാര്‍ന്ന വിജയം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ  ആവേശം  വാനോളമെത്തിച്ചിരിയ്ക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഡല്‍ഹി  മുനിസിപ്പൽ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളി ആയിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 04:02 PM IST
  • ആം ആദ്മി പാര്‍ട്ടി 134 വാര്‍ഡുകളില്‍ വിജയിച്ചു. BJP 104 സീറ്റുകളും കോൺഗ്രസ് ഒമ്പത് വാർഡുകളും നേടിയിട്ടുണ്ട്. മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു.
Delhi MCD Results: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും കൈയടക്കി ആം ആദ്മി പാര്‍ട്ടി,  BJPയുടെ  15 വര്‍ഷത്തെ ഭരണത്തിന് അന്ത്യം

New Delhi: ഏറെ ആവേശത്തോടെ കാത്തിരുന്ന ഡല്‍ഹി  മുനിസിപ്പൽ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍ പുറത്തുവന്നു.  BJP യുടെ 15 വര്‍ഷത്തെ ഭരണത്തിന്  വിരാമമിട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടി തിളക്കമാര്‍ന്ന വിജയം നേടിയിരിയ്ക്കുകയാണ്. 

ആകെയുള്ള  250  വാര്‍ഡുകളില്‍  130 ല്‍ അധികം വാര്‍ഡുകളില്‍ ഇതിനോടകം AAP വിജയം ഉറപ്പിച്ചിട്ടുണ്ട്.  കേവല ഭൂരിപക്ഷത്തിന് വേണ്ടത് 126  സീറ്റുകളാണ്.  എക്സിറ്റ് പോളുകൾ പരാജയം പ്രവചിച്ച ഭരണകക്ഷിയായ ബിജെപി ഇതുവരെ 100ലധികം വാർഡുകളിൽ വിജയം നേടിയിട്ടുണ്ട്. 

Also Read:   RBI Monetary Policy Update: സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടി, ലോണ്‍ എടുത്തിട്ടുണ്ടെങ്കിൽ EMI കുത്തനെ കൂടും 

ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  ആം ആദ്മി  പാര്‍ട്ടി 134 വാര്‍ഡുകളില്‍ വിജയിച്ചു. BJP 104 സീറ്റുകളും കോൺഗ്രസ് ഒമ്പത് വാർഡുകളും നേടിയിട്ടുണ്ട്. മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു.

ഡൽഹിക്ക് വേണ്ടി പ്രവർത്തിക്കാൻ "ഡല്‍ഹിയെ ശുദ്ധീകരിയ്ക്കാന്‍" ബിജെപിയുടെയും കോൺഗ്രസിന്‍റെയും സഹകരണം വേണമെന്ന് ആഗ്രഹിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. എംസിഡി തിരഞ്ഞെടുപ്പിൽ എഎപിയുടെ മഹത്തായ വിജയത്തിന് ഡൽഹിയിലെ ജനങ്ങൾക്ക് അരവിന്ദ് കെജ്രിവാൾ നന്ദി പറഞ്ഞു.  നാമെല്ലാവരും ചേർന്ന് ഡൽഹിയെ വൃത്തിയും ഭംഗിയുമുള്ളതാക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച അവസരത്തില്‍ BJP വിജയം ആവര്‍ത്തിക്കുമെന്ന സൂചനയാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. 

ഈ വർഷം ആദ്യം എംസിഡി പുനഃക്രമീകരണം നടത്തിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. അതായത്, മുന്‍പ് 270 വാര്‍ഡുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. വാര്‍ഡുകള്‍ പുനഃക്രമീകരണം നടത്തിയതിന് ശേഷം ഇപ്പോള്‍ 250 വാര്‍ഡുകള്‍ ആണ് ഉള്ളത്.

2017 ല്‍ നടന്ന ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 181 വാര്‍ഡുകളില്‍ ബിജെപി   വിജയിച്ചപ്പോൾ ആം ആദ്മി പാർട്ടി 48 എണ്ണത്തിൽ വിജയിച്ചിരുന്നു.  ആ സമയത്ത്  30 വാര്‍ഡുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ്‌ കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേയ്ക്ക് നീങ്ങിയിരിയ്ക്കുകയാണ്.   

MCD തിരഞ്ഞെടുപ്പില്‍ നേടിയ തിളക്കമാര്‍ന്ന വിജയം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ  ആവേശം  വാനോളമെത്തിച്ചിരിയ്ക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഡല്‍ഹി  മുനിസിപ്പൽ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളി ആയിരുന്നു.  MCD തിരഞ്ഞെടുപ്പില്‍ പരാജയം മണത്തിരുന്ന BJP തിരഞ്ഞെടുപ്പ് വൈകിക്കാന്‍ ശ്രമം നടത്തുന്നതായി  AAP പലതവണ ആരോപണം ഉന്നയിച്ചിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News